കുറ്റ്യാടി: ഗ്രാമങ്ങളില്‍ കരിമ്പടപ്പുഴുവിന്‍െറ ശല്യം വ്യാപകമായി. വീടുകളിലും വിദ്യാലയങ്ങളിലുംവരെ ഇവ ധാരാളമായി ഇഴഞ്ഞു നടക്കുന്നത് ആളുകളില്‍ അറപ്പും ഭീതിയുമുണ്ടാക്കുന്നു. വാഴക്കൂമ്പുകള്‍ മുഴുവന്‍ തിന്നു നശിപ്പിക്കുന്ന ഇവ കര്‍ഷകര്‍ക്ക് വന്‍ ഭീഷണിയായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇവ പെരുകാന്‍ കാരണമായി പറയുന്നത്. നല്ല മഴപെയ്താല്‍ ഇവയുടെ പെരുപ്പം കുറയും.
മഴയത്ത് തളിരിലകള്‍ ധാരാളമായി കിട്ടുന്നതിനാല്‍ നിശാശലഭങ്ങള്‍ വേനലില്‍ ഇലകള്‍ക്കടിയില്‍ മുട്ടയിട്ടാണ് ഇത്തരം പുഴുക്കളുണ്ടാവുന്നതെന്ന് കൃഷി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഓരോ ശലഭവും ഓരോ ചെടികളാണ് തെരഞ്ഞെടുക്കുന്നത്. ഇത്തരം പുഴുക്കള്‍ ദേഹത്തായാല്‍ അസഹ്യമായ ചൊറിച്ചിലുമുണ്ടാവും. വിവിധതരം നിശാശലഭങ്ങളുടെ ലാര്‍വയായ ഈ പുഴുക്കള്‍ ഹെയറി കാറ്റര്‍പില്ലര്‍ എന്നാണ് അറിയപ്പെടുകയെന്ന് കൃഷി ഓഫിസര്‍ എന്‍. ഇബ്രാഹിം പറഞ്ഞു. വാഴയുടെ ഇലയില്‍ ഇടുന്ന മുട്ടകള്‍ വിരിഞ്ഞു വരുന്ന പുഴുക്കള്‍ ആദ്യം ചെറുതായി ഇലകള്‍ തിന്നുകയും നാലോ അഞ്ചോ ദിവസംകൊണ്ട് വന്‍വലുപ്പംവെച്ച് വാഴക്കൂമ്പുകള്‍ മുഴുവന്‍ അകത്താക്കുമെന്നും പറഞ്ഞു. കീടനാശിനികള്‍ ഇതിന് ഫലപ്രദമല്ല. മുട്ടകള്‍ വിരിഞ്ഞ് പുഴുവായി രൂപാന്തരപ്പെടുന്നത് കാണുമ്പോള്‍ ചൂട്ടോ മറ്റോ കത്തിച്ച് ഇലയുടെ അടിഭാഗത്ത് പിടിച്ചാല്‍ പുഴുക്കള്‍ നശിക്കും. തിന്നുതീര്‍ത്ത വാഴയുടെ ഭാഗം വെട്ടിമാറ്റി തീയിടുകയും ചെയ്യാം. കദളിവാഴകളാണ് ഇത്തരം പുഴുക്കളുടെ ആക്രമണത്തിനിരയാവുന്നത്. പുഴുക്കളുടെ തലയും പിന്‍ഭാഗവും കറുപ്പും ഉടല്‍ ചുവപ്പു നിറവുമാണ്. കരിമ്പടത്തിന്‍െറ രൂപത്തില്‍ മാര്‍ദവമുള്ളതിനാലാണ് നാട്ടില്‍ ഈ പേരില്‍ അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.