തിരുവനന്തപുരം: സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തിയിട്ടും ഈമാസവും കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി. എല്ലാമാസവും 15നുള്ളില്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ ഉറപ്പാണ് തുടര്‍ച്ചയായി രണ്ടാംമാസവും ലംഘിക്കപ്പെടുന്നത്.
കെ.എസ്.ആര്‍.ടി.സി അടക്കേണ്ട 27.5 കോടി കണ്ടത്തൊനുള്ള കാലതാമസമാണ് പ്രതിസന്ധിക്കിടയാക്കിയത്. ആകെയുള്ള 55 കോടിയില്‍ 27.5 കോടി സര്‍ക്കാര്‍ വിഹിതമാണ്. നേരത്തെ 20 കോടിയായിരുന്ന ഇത് കെ.എസ്.ആര്‍.ടി.സിയുടെ നിസ്സഹായാവസ്ഥ കൂടി പരിഗണിച്ചാണ് വര്‍ധിപ്പിച്ചത്. ഈമാസം എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത് വിഹിതമടക്കാനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
എന്നാല്‍ വെള്ളിയാഴ്ചത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേ തീരുമാനമെടുക്കാനാവൂ എന്നാണ് ബാങ്ക് നിലപാട്. അതിനാല്‍ കെ.ടി.ഡി.എഫ്.സിയെ ആശ്രയിക്കാനാണ് തീരുമാനം. വ്യാഴാഴ്ചയെങ്കിലും വിതരണം നടത്താനാണ് ശ്രമം. ഇക്കാര്യം ഇതുവരെയും ഉറപ്പുവരുത്താനുമായിട്ടില്ല. ജൂലൈയില്‍ പെന്‍ഷന്‍ തുക സംബന്ധിച്ച അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് പെന്‍ഷന്‍ വിതരണം മുടങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സി സ്വന്തം വിഹിതം അടയ്ക്കാതെ മുഴുവന്‍തുകയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് ഫയല്‍ കൈമാറിയതായിരുന്നു ഇതിനു കാരണം.
പെന്‍ഷന്‍ മുടങ്ങാന്‍ ഇടയായതില്‍ മാനേജ്മെന്‍റിനുണ്ടായ വീഴ്ചയില്‍ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. അതിനത്തെുടര്‍ന്നാണ് എല്ലാമാസവും 15നുതന്നെ പെന്‍ഷന്‍ വിതരണം ഉറപ്പുവരുന്നതിന് സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.