യു.ഡി​.എഫി​െൻറ മദ്യനയം ഗുണം ചെയ്​തില്ല –ചെന്നിത്തല

തിരുവനന്തപുരം: യു.ഡി​.എഫി​െൻറ മദ്യനയം ഗുണം ചെയ്​തില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മദ്യനയം ജനം സ്വീകരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അത് വേണ്ട രീതിയില്‍ ഗുണം ചെയ്തില്ല. കുറച്ചു പേരെ സ്വാധീനിച്ചിട്ടുണ്ടാകും. കോണ്‍ഗ്രസി​െൻറ മദ്യനയത്തില്‍ പുനരാലോചന വേണമോ എന്ന കാര്യം പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും അപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ത​െൻറ അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മദ്യനയം മാറ്റണമെന്ന്​ ടൂറിസം മന്ത്രി എ.സി മൊയ്​തീ​ൻ സർക്കാറിനോട്​ ആവശ്യപ്പെട്ടതിനെ എതിർത്ത്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം സുധീരൻ രം​ഗത്തെത്തിയതിന്​ പിന്നാലെയാണ്​ ചെന്നിത്തലയുടെ പ്രതികരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.