Posted On
date_range Updated On
date_range ജിഷ വധം: അമീറുല്‍ ഇസ്ലാം ജാമ്യാപേക്ഷ നല്‍കി
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ജാമ്യാപേക്ഷ നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ജഡ്ജി എന്‍. അനില്‍കുമാര്‍ വ്യാഴാഴ്ച പരിഗണിക്കും.
ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. അന്വേഷണങ്ങള്‍ക്കൊടുവില്‍ ജൂണ്‍16നാണ് തമിഴ്നാട്ടില്‍നിന്ന് അമീറുല്‍ ഇസ്ലാമിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെ ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കൂടാതെ, ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിക്കും. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനത്തെുടര്‍ന്ന് പ്രതിയെ പൊലീസ് സംഘം ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 23വരെ നീട്ടി ജയിലില്‍ അയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.