പ്ലസ് വണ്‍ പ്രവേശം: ഒഴിഞ്ഞുകിടക്കുന്നത് 9949 മെറിറ്റ് സീറ്റുകള്‍

തിരുവനന്തപുരം: പ്ളസ് വണ്‍ ഏകജാലക പ്രവേശം അവസാനഘട്ടമത്തെിയപ്പോള്‍ സംസ്ഥാനത്താകെ ഒഴിഞ്ഞുകിടക്കുന്നത് 9949 മെറിറ്റ് സീറ്റുകള്‍. മാനേജ്മെന്‍റ് ക്വോട്ടയില്‍ 4851ഉം കമ്യൂണിറ്റി ക്വോട്ടയില്‍ 2781ഉം സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. 27385 സീറ്റുകളാണ് അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഒഴിവുള്ളത്. രണ്ടാം സപ്ളിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനടപടികള്‍ പൂര്‍ത്തിയായ ശേഷമുള്ള ഒഴിവുകളാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചത്. ഏകജാലകം വഴി അപേക്ഷിച്ചിട്ടും പ്രവേശംലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ ഒഴിവുകളിലേക്ക് ആഗസ്റ്റ് എട്ട്, ഒമ്പത് തിയതികളില്‍ അപേക്ഷിക്കാം. എന്നാല്‍, നിലവില്‍ പ്രവേശംനേടിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.

ഒഴിവുകളുടെ വിവരം www.hscap.kerala.gov.inല്‍ തിങ്കളാഴ്ച രാവിലെ 10ന് പ്രസിദ്ധീകരിക്കും. പ്രവേശം ആഗ്രഹിക്കുന്നവര്‍ നിശ്ചിതമാതൃകയിലെ അപേക്ഷ ഒഴിവുള്ള സ്കൂളുകളിലെ പ്രിന്‍സിപ്പലിന് ചൊവ്വാഴ്ച വൈകീട്ട് മൂന്നിനകം സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ഥി ഒരുഅപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ. ഒഴിവുകള്‍ക്കനുസൃതമായി അപേക്ഷയില്‍ എത്ര സ്കൂള്‍/ കോഴ്സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം.

മാതൃകാ ഫോറം വെബ്സൈറ്റില്‍ ലഭ്യമാണ്. ലഭിക്കുന്ന അപേക്ഷകള്‍ പ്രകാരം മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയാറാക്കി പ്രവേശ വെബ്സൈറ്റില്‍ ആഗസ്റ്റ് 10ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും. പ്രവേശം ലഭിക്കാന്‍ സാധ്യതയുള്ള സ്കൂള്‍/കോഴ്സ് എന്നിവ റാങ്ക് പട്ടികയിലൂടെ മനസ്സിലാക്കി അപേക്ഷകര്‍ രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം പ്രവേശം നേടാന്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ 10ന് രാവിലെ 10നും ഉച്ചക്ക് 12നും ഇടയില്‍ രേഖകളും ഫീസുമായി എത്തണം. ഇത്തരം വിദ്യാര്‍ഥികളുടെ പ്രവേശനടപടികള്‍ മെറിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക് പട്ടികയുടെ സഹായത്തോടെ ഉറപ്പാക്കി പ്രിന്‍സിപ്പല്‍മാര്‍ അന്ന് ഉച്ചക്ക് ഒന്നിനുള്ളില്‍ പ്രവേശനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

ജില്ലകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളുടെ എണ്ണം: തിരുവനന്തപുരം -235, കൊല്ലം -554, പത്തനംതിട്ട -1804, ആലപ്പുഴ -998, കോട്ടയം -1065, ഇടുക്കി -1035, എറണാകുളം -943, തൃശൂര്‍ -584, പാലക്കാട് -473, കോഴിക്കോട് -324, മലപ്പുറം -588, വയനാട് -204, കണ്ണൂര്‍ -644, കാസര്‍കോട് -498.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.