????????? ?????????? ??????????? ???????????? ???????????????????

യാസ്മിനെ ചോദ്യംചെയ്ത് തുടങ്ങി

കാസര്‍കോട്: താന്‍ സ്വര്‍ഗരാജ്യത്തേക്ക് പോകാനാണ് പുറപ്പെട്ടതെന്ന് തിരോധാനക്കേസില്‍ അറസ്റ്റിലായ യാസ്മിന്‍ മുഹമ്മദ് സാഹിദ് ചോദ്യംചെയ്യലില്‍ പറഞ്ഞതായി അന്വേഷണസംഘം. ഐ.എസുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ളെന്നും അന്വേഷണസംഘം പറഞ്ഞു. യാസ്മിനെ ഏറെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് കാബൂളിലേക്ക് വിളിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ ഒന്നാം പ്രതി റാഷിദിനെ ഫോണ്‍ മാര്‍ഗം വിവാഹം കഴിച്ചതായാണ് യാസ്മിന്‍ പറയുന്നത്. അടുത്ത ബന്ധുവായ ഹുമയൂണ്‍പുരയിലെ മുഹമ്മദ് സെയ്യദ് അഹമ്മദ് ഹുസൈനുമായാണ് ആദ്യവിവാഹം. അഭിപ്രായതര്‍ക്കങ്ങളെ തുടര്‍ന്ന് രണ്ടുതവണ മൊഴിചൊല്ലി. ഈ സമയത്ത് കേരളത്തില്‍ പീസ് സ്കൂളില്‍ ഇംഗ്ളീഷ് അധ്യാപികയായി ജോലി ചെയ്തുവരുകയായിരുന്നു യാസ്മിന്‍.

ദാമ്പത്യതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മാധ്യസ്ഥ്യം വഹിച്ചത് തിരോധാനക്കേസിലെ ഒന്നാം പ്രതി അബ്ദുല്‍ റാഷിദാണ്. പിന്നീട് റാഷിദും യാസ്മിനും തമ്മിലായി ബന്ധം. നിയമപ്രകാരം വിവാഹം കഴിച്ചില്ല. ആദ്യ വിവാഹത്തിലുള്ള കുട്ടി കൂടെയുണ്ട്. ഇവര്‍ക്ക് ഇംഗ്ളീഷ്, ഹിന്ദി, ഉറുദു, കന്നട ഭാഷകള്‍ അറിയാം. ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ സന്ദേശംവഴി അബ്ദുല്‍ റാഷിദിനെ നിന്തരം ബന്ധപ്പെട്ടിരുന്നു. റാഷിദിനൊപ്പം രാജ്യം വിടാനാണ് തീരുമാനമെടുത്തതെങ്കിലും മകന്‍െറ പാസ്പോര്‍ട്ട് ശരിയാകാത്തതുകൊണ്ടാണ് വൈകിയതെന്ന് അന്വേഷണസംഘം പറഞ്ഞു.

അവിടെ ഖുര്‍ആനില്‍ പറയുന്ന പ്രകാരം ജീവിക്കാന്‍ കഴിയുമെന്ന് ഇവരെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദേശത്തുള്ള റാഷിദുമായി നടന്ന ഫോണ്‍ ബന്ധമാണ് അന്വേഷണസംഘത്തിന്‍െറ പിടിയിലാകാന്‍ കാരണം. തിങ്കളാഴ്ച രാവിലെ യാസ്മിനെ കോടതിയില്‍ ഹാജരാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.