തിരുവനന്തപുരം: വാരാന്ത്യ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൊച്ചുവേളി-ചെന്നൈ, എറണാകുളം-ചെന്നൈ റൂട്ടില്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ-എറണാകുളം സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (82621) ഈമാസം 19, 26 തീയതികളില്‍ (വെള്ളിയാഴ്ച) രാത്രി 10.30ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.45ന് എറണാകുളം ജങ്ഷനില്‍ എത്തിച്ചേരും.
എറണാകുളം-ചെന്നൈ സ്പെഷല്‍ ഫെയര്‍ ട്രെയിന്‍ (82622) ഈമാസം 21, 28 തീയതികളില്‍ (ഞായറാഴ്ച) രാത്രി ഏഴിന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.15ന് ചെന്നൈയില്‍ എത്തിച്ചേരും. ഒരു എ.സി 2ടിയര്‍, രണ്ട് എ.സി 3ടിയര്‍, 12 സ്ളീപ്പര്‍ ക്ളാസ് എന്നിവയുണ്ടാകും. കാട്പാഡി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും. ചെന്നൈ-എറണാകുളം ട്രെയിനിന് എറണാകുളം ടൗണിലും സ്റ്റോപ്പുണ്ടാകും. കൊച്ചുവേളി-ചെന്നൈ വാരാന്ത്യ സുവിധ സ്പെഷല്‍ ട്രെയിന്‍ (82624) 15ന് വൈകീട്ട് നാലിന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 9.40ന് ചെന്നൈയില്‍ എത്തിച്ചേരും. 12 സ്ളീപ്പര്‍ കോച്ച്, ആറ് സെക്കന്‍ഡ് ക്ളാസ്, 2 ലഗേജ് കം ബ്രേക് വാന്‍ കോച്ച് എന്നിവ ഉണ്ടാകും.
കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കാട്പാഡി, ആര്‍ക്കോണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.ചെന്നൈ എഗ്മോര്‍-കൊച്ചുവേളി സുവിധ സ്പെഷല്‍ ട്രെയിന്‍ (06027) ഈ മാസം 16ന് രാത്രി 10.45ന് എഗ്മോറില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം വൈകീട്ട് നാലിന് കൊച്ചുവേളിയില്‍ എത്തിച്ചേരും.
ഈ ട്രെയിനിന് 12 സ്ളീപ്പര്‍ കോച്ച്, ആറ് സെക്കന്‍ഡ് ക്ളാസ് എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.