Posted On
date_range Updated On
date_range മാണിക്കെതിരെ തെളിവില്ല; എൻ.ഡി.എയിലേക്ക് സ്വാഗതം: തുഷാർ വെള്ളാപ്പള്ളി
കൊച്ചി: ബാർ കോഴക്കേസിൽ കെ.എം മാണിക്കെതിരെ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കരുതുന്നില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മാണിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാണിക്ക് താൽപര്യമുണ്ടെങ്കിൽ എൻ.ഡി.എയിലേക്ക് വരാമെന്നും ഇക്കാര്യത്തിൽ ബി.ഡി.ജെ.എസിന് എതിർപ്പില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
മദ്യനയം സംസ്ഥാനത്തിന് കനത്ത നഷ്ടമുണ്ടാക്കി. ടൂറിസം മേഖലയിലടക്കം ഇതിന്‍റെ പ്രതിഫലനങ്ങളുണ്ടായി. മദ്യനയം പുന:പരിശോധിക്കണമെന്നും മദ്യാസക്തി വർധിക്കാത്ത തരത്തിൽ പുതിയ മദ്യനയത്തിന് രൂപം നൽകണമെന്നും തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.