മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നം പഠിച്ച് നടപടി –നിയുക്ത ആക്ടിങ് ചീഫ് ജസ്റ്റിസ്

കൊച്ചി: മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്നം പഠിച്ചിട്ടില്ളെന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്ന ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍. സത്യപ്രതിജ്ഞക്ക് ശേഷം സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കും.
രൂക്ഷമായ പ്രശ്നങ്ങള്‍ ഇല്ളെന്നാണ് കരുതുന്നത്. പ്രശ്നപരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസമാണ് തനിക്കുള്ളതെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കര്‍ണാടക ഹൈകോടതിയില്‍നിന്ന് എത്തുന്ന അദ്ദേഹം തിങ്കളാഴ്ച ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.