തിരുവനന്തപുരം: അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ രണ്ടാംഘട്ടം സംസ്ഥാനത്ത് നടപ്പാക്കുന്നതിനാകും മുന്‍ഗണന നല്‍കുന്നതെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പോരായ്മകള്‍ പൂര്‍ണമായി പരിഹരിച്ചാകും അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ രണ്ടാംഘട്ടം നടപ്പാക്കുക. അധികാരവികേന്ദ്രീകരണത്തിന്‍െറയും തദ്ദേശ സര്‍ക്കാറുകളുടെയും സേവനം ജനത്തിന് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്തുന്നതരത്തില്‍ പുന$ക്രമീകരിക്കും. കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട എല്ലാ വികസനപദ്ധതികളും നേടിയെടുക്കാന്‍ പൂര്‍ണതോതിലുള്ള പരിശ്രമം ഉണ്ടാകും. കേന്ദ്ര സര്‍ക്കാറിലെ ബന്ധങ്ങള്‍ കേരളത്തിന്‍െറ പുരോഗതിക്ക് വിനിയോഗിക്കുമെന്നും വിജയാനന്ദ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വലിയ തോതില്‍ ഫണ്ട് നല്‍കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ പ്രയോജനം ജനത്തിന് ലഭിച്ചിട്ടില്ളെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗ്രാമസഭകളുടെ പ്രവര്‍ത്തനം ഇനിയും ഊര്‍ജിതമാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച പി.കെ. മൊഹന്തിക്ക് യാത്രയയപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.