സിന്ധു യാത്ര തുടങ്ങി, ആദ്യ വനിതാ ബോട്ട് മാസ്റ്ററായി

ആലപ്പുഴ: കുട്ടനാട്ടുകാരുടെ യാത്രയില്‍ ഇത്രയുംകാലം ബോട്ട് മാസ്റ്ററായി കാണാന്‍ കഴിഞ്ഞിരുന്നത് പുരുഷന്മാരെ മാത്രമായിരുന്നു. എന്നാല്‍, ഇനി അങ്ങനെയല്ല. ചരിത്രം മാറി മറിയുകയാണ്. സീ കുട്ടനാട് ബോട്ടില്‍ വെള്ളിയാഴ്ച ടിക്കറ്റ് മെഷീനുമായത്തെിയത് സിന്ധു എന്ന 39കാരിയാണ്. സംസ്ഥാനത്തെ ആദ്യ വനിതാ ബോട്ട്മാസ്റ്റര്‍ എന്ന ബഹുമതിയുമായാണ് സിന്ധുവിന്‍െറ ഈ പുതിയ നിയോഗം.

ജലഗതാഗത വകുപ്പ് ഡയറക്ടുടെ ഓഫിസിലത്തെി ഒപ്പിട്ടശേഷമാണ് ആലപ്പുഴ ബോട്ടുജെട്ടിയിലത്തെിയത്. കുറച്ചുനാള്‍ പരിശീലന കാലമാണ്. അതിനാല്‍ സീനിയറായ ബോട്ട് മാസ്റ്റര്‍ക്കൊപ്പം തിരക്കുകുറച്ച സീ കുട്ടനാട് ബോട്ടില്‍ യാത്രക്കാരെ കാണുകയായിരുന്നു ആദ്യത്തെ നിയോഗം. രാവിലെ 10ന് സ്റ്റേഷന്‍ മാസ്റ്റര്‍ ടിക്കറ്റ് മെഷീന്‍ സിന്ധുവിന് നല്‍കി. പരിശീലനത്തിന് പോകേണ്ട ബോട്ടും നിശ്ചയിച്ച് നല്‍കി. ആദ്യദിനം ഹൃദ്യവും സൗഹാര്‍ദപരവും. ജോലി ആകര്‍ഷകം -സിന്ധു പറഞ്ഞു. ആദ്യ വനിതാ ബോട്ട് മാസ്റ്ററെ കാണാന്‍ കുട്ടനാട്ടിലെ സാധാരണക്കാരായ യാത്രക്കാര്‍ക്ക് കൊതിയായി. ഈ ജോലിയിലേക്ക് വരാനുള്ള കാര്യകാരണങ്ങള്‍ അവര്‍ അന്വേഷിച്ചു.

20ലധികം പരീക്ഷകള്‍ വിവിധ വകുപ്പുകളിലേക്ക് അവര്‍ എഴുതിയിരുന്നു. പലയിടത്തും റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിരുന്നു. അതില്‍ അധ്യാപക ജോലിയും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, 39ാമത്തെ വയസ്സില്‍ തനിക്ക് ആദ്യ നിയമനം വനിത ബോട്ട്മാസ്റ്ററായി കിട്ടിയതില്‍ അതീവസന്തോഷമെന്ന് അവര്‍ പറഞ്ഞു. നാലാം റാങ്കുകാരിയായിരുന്നു. 2010ലാണ് പി.എസ്.സി ബോട്ട് മാസ്റ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. മുമ്പ് ബോട്ട് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇന്‍റര്‍വ്യു മാത്രം നടത്തിയായിരുന്നു നിയമനം. പത്താംക്ളാസും ബോട്ട്മാസ്റ്റര്‍ ലൈസന്‍സുമായിരുന്നു യോഗ്യത. ഹിന്ദിയില്‍ എം.എയും ബി.എഡും കഴിഞ്ഞ സിന്ധു ബോട്ട് മാസ്റ്റര്‍ ലൈസന്‍സും കനാല്‍ ലൈസന്‍സും നേടിയിട്ടുണ്ട്.

സിന്ധുവിനൊപ്പം മെയിന്‍ ലിസ്റ്റില്‍പ്പെട്ട 22 പേര്‍ക്കായിരുന്നു ആദ്യ നിയമനം. ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കാണ് പരിശീലനം നല്‍കിവരുന്നത്. തണ്ണീര്‍മുക്കത്ത് ജലസേചന വകുപ്പില്‍ സീനിയര്‍ ക്ളര്‍ക്കായ വടക്കനാര്യാട് കാര്‍ത്തികയില്‍ പ്രമോദിന്‍െറ ഭാര്യയാണ് സിന്ധു. മാളവിക, അവന്തിക എന്നിവരാണ് മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.