കേരളത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലേറും -യെച്ചൂരി

കൊച്ചി: കേരളത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിലേറുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതിക്കെതിരെ ജനങ്ങൾ വിധി എഴുതും. യു.ഡി.എഫിന്‍റെ ജനവിരുദ്ധ നയങ്ങൾക്ക് ജനം തിരിച്ചടി നൽകുമെന്നും യെച്ചൂരി നെടുമ്പാശേരിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കേരളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.  

എറണാകുളം ജില്ലയിൽ മൂന്നു തെരഞ്ഞെടുപ്പ് യോഗങ്ങളിൽ യെച്ചൂരി ഇന്ന് പങ്കെടുക്കും. മുൻമുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകൾ ശാരദ മോഹൻ മൽസരിക്കുന്ന പറവൂരിലാണ് യെച്ചൂരിയുടെ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് യോഗം. തുടർന്ന് ചെറായിലും വൈറ്റിലയിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.