ഇടുക്കിയിലെ ഭൂജല വിതാനം ഗണ്യമായി താഴുന്നു; സ്ഥിതി ആശങ്കജനകം

തൊടുപുഴ: പത്ത് വര്‍ഷത്തിനുള്ളില്‍ ഇടുക്കിയിലെ ഭൂജല വിതാനം ഗണ്യമായി താഴ്ന്നതായി പഠനം. കട്ടപ്പന, നെടുങ്കണ്ടം, ദേവികുളം ബ്ളോക്കുകളിലാണ് ആശങ്കകള്‍ക്കിടയാക്കി ജലവിതാനം താഴുന്നത്. പത്തുവര്‍ഷത്തെ ജില്ലയിലെ ഭൂജല വിതാനത്തിന്‍െറ രേഖകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലും പരിശോധനയിലുമാണ് ഇടുക്കി ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്മെന്‍റ് ജലവിതാനത്തിലെ കുറവ് കണ്ടത്തെിയത്. ജില്ലയിലെ കിണറുകളിലും കുഴല്‍ക്കിണറുകളിലുമായി 42 സ്ഥലത്തെ ജലവിതാനം പ്രത്യേകം നിരീക്ഷിച്ചാണ് വിവരശേഖരണം നടത്തിയത്. സാധാരണ കിണറുകളില്‍ നടത്തിയ പഠനത്തില്‍ പീരുമേട് താലൂക്കിലെ പെരുവന്താനം, ഇടുക്കിയിലെ അറക്കുളം എന്നിവിടങ്ങളില്‍ ഒരുമീറ്ററോളം ജലവിതാനം താഴ്ന്നിട്ടുണ്ട്. ദേവികുളം താലൂക്കിലെ അടിമാലിയില്‍ പത്തുവര്‍ഷത്തിനിടെ 15 സെ. മീറ്ററും ദേവികുളത്ത് ഒമ്പതുവര്‍ഷത്തിനിടെ 12 സെ.മീറ്ററും ജലവിതാനം താഴ്ന്നു. മറ്റിടങ്ങളിലേത് ഇപ്രകാരമാണ്: മൂന്നാര്‍- അഞ്ച് സെ.മീ., കുമളി-25സെ.മീ., തൊടുപുഴ മേഖലയില്‍ കരിങ്കുന്നം-75സെ.മീ., മുട്ടം-മൂന്ന് സെ.മീ., തൊടുപുഴ-67സെ.മീ., ഉടുമ്പന്‍ചോലയിലെ അയ്യപ്പന്‍കോവില്‍-ഒരു സെ.മീ., വണ്ടന്മേട് -94സെ.മീ., കട്ടപ്പന -എട്ട് സെ.മീ., നെടുങ്കണ്ടം-98 സെ.മീ.
അതേസമയം, കുഴല്‍ക്കിണറുകളിലെ ജലവിതാനം ഞെട്ടിക്കുന്ന വിധത്തിലാണ് താഴോട്ടുപോകുന്നത്. പീരുമേട് താലൂക്കിലെ കുമളിയില്‍ 23മീറ്ററാണ് ജലവിതാനം താഴ്ന്നത്. മറ്റിടങ്ങളിലേത് ഇപ്രകാരമാണ്: ദേവികുളം താലൂക്കിലെ കാന്തല്ലൂര്‍- 79 സെ.മീ., മാട്ടുപ്പെട്ടി-34, പീരുമേട്-മൂന്ന് മീറ്റര്‍, ഉപ്പുതറ-ഒരു മീറ്റര്‍, തൊടുപുഴ താലൂക്കിലെ കുമാരമംഗലം- ഒരു മീറ്റര്‍, പുറപ്പുഴ-82 സെ.മീ., ഉടുമ്പന്നൂര്‍-34, ഉടുമ്പന്‍ചോല താലൂക്കിലെ ചക്കുപള്ളം-എട്ട് മീറ്റര്‍, പൂപ്പാറ-നാല് മീറ്റര്‍, ഉടുമ്പന്‍ചോല-രണ്ട് മീറ്റര്‍, കുടയത്തൂര്‍-70 സെ.മീ.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലാണ് ഇടുക്കിയില്‍ ജലദൗര്‍ലഭ്യം രൂക്ഷമാകുന്നത്. ഭൂഗര്‍ഭ ജലവിതാനത്തില്‍ ഉണ്ടാകുന്ന കുറവ് ജലസ്രോതസ്സുകളെ ഇല്ലാതാക്കുന്നു.
മാനദണ്ഡം പാലിക്കാതെ കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ ഭൂജലവിതാനത്തെ താഴ്ത്തുകയാണ്. ഇതിനിടെ, മഴയുടെ കുറവും മഴനിഴല്‍ പ്രദേശങ്ങളുടെ രൂപപ്പെടലും ഇടുക്കിയെ വരള്‍ച്ചയിലാക്കുന്നു. ജലനിരപ്പ് താഴുന്നതിന് പരിഹാരം കണ്ടത്തെിയില്ളെങ്കില്‍ വന്‍ കുടിവെള്ളക്ഷാമത്തിന് ഇടുക്കി സാക്ഷ്യം വഹിക്കും. ഭൂജല വകുപ്പ് ശേഖരിച്ച പഠനവിവരങ്ങള്‍ കലക്ടര്‍ ഡോ. എ. കൗശികന് കൈമാറിയതായി ഹൈഡ്രോ ജിയോളജിസ്റ്റ് ഡോ. വി.ബി. വിനയന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.