സോണിയ ഒമ്പതിന് കേരളത്തില്‍

തൃശൂര്‍: എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി മേയ് ഒമ്പതിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍ എത്തുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അറിയിച്ചു. കെ.പി.സി.സി ആ ദിവസം നിര്‍ദേശിക്കുകയും ഏറെക്കുറെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
തൃശൂരിലും തിരുവനന്തപുരത്തും തെരഞ്ഞെടുപ്പ് റാലികളില്‍ സോണിയ പങ്കെടുക്കും. രാഹുല്‍ ഗാന്ധിയോട് രണ്ടുദിവസത്തെ പ്രചാരണത്തിന് എത്താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ആയിട്ടില്ളെന്നും സുധീരന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.