തെരുവംപറമ്പില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവംപറമ്പ് കിണമ്പ്രകുന്നില്‍ ബുധനാഴ്ച രാത്രി ഒമ്പതരയോടെ നടന്ന ബോംബ് സ്ഫോടനത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം. സാരമായി പരിക്കേറ്റ ചേലക്കാട് വണ്ണാത്തി മീത്തല്‍ ലിനേഷ് (26), നരിപ്പറ്റ സ്വദേശി ലിനീഷ് (24), പയന്തോങ്ങ് താനിയുള്ളതില്‍ വിവേക് (24) എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരെ കുറ്റ്യാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പയന്തോങ്ങ് പൂവുള്ളതില്‍ വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം ഗവ. കോളജിന് വേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ പരിസരത്താണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. സ്ഫോടനസ്ഥലം കണ്ടത്തൊന്‍ നാട്ടുകാര്‍ പലയിടങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കാണാനായില്ല. പിന്നീട് പരിക്കേറ്റവരെ വാഹനത്തില്‍ പുറത്തേക്ക് കടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഉടനെ  സ്ഥലത്തത്തെിയ പൊലീസ് പരിക്കേറ്റവരെ കല്ലാച്ചി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. പിന്നീട് ഇവരെ കോഴിക്കോട്ടേക്ക് മാറ്റി. ലിനേഷിന്‍െറ രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്ഫോടനത്തില്‍ ചിതറിയ നിലയിലാണ്. സ്ഫോടനസ്ഥലത്ത് രാത്രി വൈകി പൊലീസ് നടത്തിയ പരിശോധനയില്‍ പത്തോളം ബോംബുകള്‍ കണ്ടെടുത്തു.

അന്വേഷണം നടത്തണം -സി.പി.എം
നാദാപുരം: കിണമ്പ്രകുന്നിലുണ്ടായ സ്ഫോടനത്തെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും സി.പി.എം നാദാപുരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.പി.എമ്മിനെ പഴിചാരാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. സി.പി.എമ്മിനോ എല്‍.ഡി.എഫിനോ സംഭവവുമായി ഒരുബന്ധവുമില്ളെന്നും അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.