കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ആലിയയെ കാണാന്‍ ഹൈകോടതി ജസ്റ്റിസ്

കൊച്ചി: കോടതി ഇടപെടലിലൂടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ ഹൈകോടതി ജസ്റ്റിസ് സി.കെ. അബ്ദുല്‍ റഹീം ആശുപത്രിയില്‍ സന്ദര്‍ശിക്കും. ശസ്ത്രക്രിയക്കുശേഷം തിരുവന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ആലിയ ഫാത്തിമയെയാണ് ബുധനാഴ്ച രാവിലെ 10.30ന് സന്ദര്‍ശിക്കുക.  വേര്‍പിരിഞ്ഞ് ജീവിക്കുന്നതിനാല്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് ഭാര്യയും ഭാര്യാപിതാവും ചേര്‍ന്ന് ചികിത്സ നിഷേധിക്കുന്നെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ബഷീര്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി ഇടപെട്ടതിലൂടെയാണ് കുഞ്ഞിന് ചികിത്സക്ക് വഴിയൊരുങ്ങിയത്. രോഗം മൂര്‍ച്ഛിച്ച് ജീവന്‍ പോലും അപകടാവസ്ഥയിലായ കുഞ്ഞിനെ കരള്‍മാറ്റ ശസ്ത്രക്രിയയക്ക് തിരുവനന്തപുരം കിംഗ്സ് ആശൂപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ജസ്റ്റിസ് അബ്ദുല്‍ റഹീം ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിടുകയായിരുന്നു. ഇതിനിടെ, വേര്‍പിരിഞ്ഞ് ജീവിച്ച ദമ്പതികള്‍ ഒരുമിക്കുകയും കുഞ്ഞിനൊപ്പം ഒന്നിച്ച് താമസമാക്കുകയും ചെയ്തു. കരള്‍ ദാതാവിനെ കണ്ടത്തൊനും ശസ്ത്രക്രിയക്കും സാമ്പത്തിക സഹായത്തിനും കോടതി നിര്‍ദേശത്തിനനുസരിച്ച് കൂട്ടായ ശ്രമമുണ്ടായി. ദാതാവിനെ കണ്ടത്തെുകയും അനുയോജ്യമെന്ന് പരിശോധനയില്‍ ബോധ്യപ്പെടുകയും ചെയ്തതിനത്തെുടര്‍ന്ന് മൂന്നാഴ്ചമുമ്പ് ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ ആശുപത്രിയില്‍ കുട്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.