കോഴിക്കോട്: ഫേസ്ബുക്കിലൂെട താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന് ഉമ്മൻചാണ്ടിയെ പരിഹസിച്ച് വി.എസ് അച്യുതാനന്ദൻ. ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് ഉഡായിപ്പെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണ രൂപം
ഇതിനെ ഉഡായിപ്പ് എന്നല്ലാതെ മറ്റെന്ത് പറയാൻ!!
എെൻറ പോസ്റ്റിലൂടെ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇന്നെങ്കിലും മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി മറുപടി പറയും എന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിെൻറ മറുപടി രണ്ട് വാചകങ്ങളിൽ ഒതുങ്ങി. "വി.എസ് െൻറ ചോദ്യങ്ങൾക്കുള്ള ഉത്തരം ഔദ്യോഗിക രേഖകളാണ് അതിനാൽ ഉത്തരം പറയേണ്ട കാര്യമില്ല". ഇതായിരുന്നു ഉമ്മൻ ചാണ്ടിയുടെ മറുപടി.
1992 മാർച്ചിൽ പാമോയിൽ അഴിമതി ആരോപണം നിയമസഭയിൽ ഉന്നയിക്കപ്പെട്ടപ്പോൾ ധനമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി ആ ദിവസങ്ങളിൽ മുഖ്യമന്ത്രി കരുണാകരനെ പ്രതിരോധിക്കാൻ ശ്രമിച്ചില്ല എന്നാണ് നിയമസഭ രേഖകൾ തെളിയിക്കുന്നത് എന്നാണ് ഞാൻ പറഞ്ഞത്. മറിച്ചാണെങ്കിൽ നിയമസഭാ രേഖകൾ ഉദ്ധരിച്ച് ഉമ്മൻ ചാണ്ടി മറുപടി പറയണം. അതിന് അദ്ദേഹം തയ്യാറല്ല.
ഒരു കോടതി കഥയാണ് എനിക്ക് ഓർമ വരുന്നത്. ഒരു വക്കിൽ കോടതിയിൽ തെൻറ വാദമുഖങ്ങൾ നിരത്തുകയായിരുന്നു. അപ്പോൾ കോടതി വാദമുഖങ്ങൾക്ക് ആധാരമായ രേഖകൾ എവിടെ എന്ന് ചോദിച്ചു. "അത് കാറ്റാടി മരത്തിെൻറ മൂട്ടിലുണ്ട്" എന്നായിരുന്നു വക്കീലിെൻറ മറുപടി. ഇത് കേട്ട് കരയണോ ചിരിക്കണോ എന്നറിയാതെ കോടതി "ഞാൻ കാറ്റാടി മൂട്ടിൽ പോയി നോക്കണമോ'' എന്ന് ആരാഞ്ഞതായാണ് കഥ.
എെൻറ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം ഇന്നും ചില പുതിയ ചോദ്യങ്ങൾ ഉമ്മൻ ചാണ്ടി ഉന്നയിച്ചിട്ടുണ്ട്. പഴയ കേസുകൾ തീർത്തിട്ട് പോരെ പുതിയ കേസുകളെടുക്കാന്‍!!.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.