പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി  നടപടി അവസാനിപ്പിച്ചു


കൊച്ചി: മത്സ്യം വാങ്ങി പണം നല്‍കാതെ പൊലീസ് ഉദ്യോഗസ്ഥന്‍ വില്‍പനക്കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി നടപടി അവസാനിപ്പിച്ചു. പരാതിക്കാരന് മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്.വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന സിറ്റിങ്ങില്‍ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് മുമ്പാകെ തിരിച്ചറിയല്‍ പരേഡ് നടന്നെങ്കിലും പരാതിക്കാരനായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹനീഫ് മര്‍ദിച്ച പൊലീസ് ഉദ്യേഗസ്ഥനെ തിരിച്ചറിയാന്‍ കഴിയുന്നില്ളെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസില്‍ നടപടി അവസാനിപ്പിച്ചത്. പരാതിയില്‍ അതോറിറ്റി തിങ്കളാഴ്ച ഉത്തരവിടുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. 
ചങ്ങനാശേരി പെരുന്നയില്‍ വെച്ച് കഴിഞ്ഞ 27ന് പൊലീസ് വാഹനത്തില്‍ എത്തിയ ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദിച്ചെന്നായിരുന്നു ഹനീഫിന്‍െറ പരാതി. രണ്ടരകിലോ മത്സ്യം വാങ്ങിയ ഉദ്യോഗസ്ഥനോട് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ വാഹനത്തിലത്തെി ഹനീഫിനെ മര്‍ദിച്ചത്.
  ഈ സമയം മത്സ്യം വാങ്ങിയ ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു. മര്‍ദിച്ച ഉദ്യോഗസ്ഥന്‍െറ പേരില്‍ അവ്യക്തത ഉണ്ടായതിനത്തെുടര്‍ന്നാണ് തിരിച്ചറിയല്‍ പരേഡ് വേണ്ടിവന്നത്. പരാതിയില്‍ പറയുന്ന രൂപസാദൃശ്യമുള്ള ഉദ്യോഗസ്ഥനായ ചങ്ങനാശേരി ഡിവൈ.എസ്.പിയാണ് വെള്ളിയാഴ്ച ഹാജരായത്. 
യുവതിയെ ബലാത്സംഘം ചെയ്തെന്ന വ്യാജ പരാതിയില്‍ പൊലീസ് കേസെടുത്ത് പീഡിപ്പിച്ചെന്ന് ആരോപിച്ച് വെള്ളിക്കുളങ്ങര സ്വദേശി സമര്‍പ്പിച്ച മറ്റൊരു പരാതിയില്‍ രണ്ടംഗ അഭിഭാഷക കമീഷനെ നിയോഗിക്കാനും അതോറിറ്റി തീരുമാനമെടുത്തു.
 ചാലക്കുടി ഡിവൈ.എസ്.പി അന്വേഷിച്ച കേസിലാണ് നടപടി. ബലാത്സംഘം പോലുള്ള കേസുകളില്‍ വേണ്ടത്ര തെളിവില്ലാതെ കേസെടുക്കുന്നത് ശരിയല്ളെന്നും അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.