ആദിവാസി ബാലിക ജീവനൊടുക്കിയത് ദാരിദ്ര്യം മൂലമല്ലന്ന്

കേളകം: കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെങ്ങോത്ത് ആദിവാസി ബാലിക ജീവനൊടുക്കിയ സംഭവത്തില്‍  വിശദീകരണവുമായി കുടുംബാംഗങ്ങളും ബന്ധുക്കളും രംഗത്തത്തെി. വിശപ്പ് സഹിക്കാനാവാതെ ആദിവാസി ബാലിക ജീവനൊടുക്കിയതെന്ന് പ്രചരണത്തില്‍ മനം നൊന്താണ് ബന്ധുക്കള്‍ വിശദീകരണവുമവയി രംഗത്തത്തെിയത്. ചെങ്ങോം സ്വദേശി പൊരുന്നന്‍ രവി-മോളി ദമ്പതികളൂടെ മകള്‍  കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍  ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനി ശ്രുതി (15) ബുധനാഴ്ച്ച വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു.വിശപ്പ് സഹിക്കാനാവതെയാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്ന പ്രചരണമാണ് കുടുംബത്തെ കൂടുതല്‍ നൊമ്പരപ്പെടുത്തിയത്. 

രണ്ടര ഏക്കര്‍ കൃഷിയിടവും, രണ്ട് വീടുകളും ഉള്ള കുടുംബത്തില്‍ പട്ടിണിയും ദുരിതവുമില്ല. വീട്ടിനുള്ളില്‍ കണ്ട ഭക്ഷ്യ ശേഖരം ഇതിനുദാഹരണമായി ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. അമ്പത് കിലോഗ്രാം മുന്തിയ ഇനം  മട്ടയരിയും, തേങ്ങാ കൂമ്പാരവും ചൂട്ടിക്കാട്ടി കുട്ടിയുടെ പിതാവ് രവി ആണയിടുന്നു തങ്ങളെ അപമാനിക്കരുതെന്ന്.കുടുംബത്തെ അപമാനിക്കാനുള്ള നീക്കത്തെിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ബന്ധുക്കള്‍. പാട്ടത്തിനെടുത്ത മൂന്നേക്കര്‍ കശുമാവ് തോട്ടത്തില്‍  മാതാപിതാക്കള്‍  കശുവണ്ടി ശേഖരികാന്‍ പോയപ്പോഴാണ് ശ്രുതി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. അച്ചമ്മയോടൊപ്പമാണ് കുട്ടി ഇടക്കിടെയുള്ള ദിവസങ്ങളില്‍ കഴിഞ്ഞത്. തനിക്ക് വാങ്ങാതെ സഹോദരന് സൈക്കിള്‍ വാങ്ങിയതും  കുട്ടിക്ക് മാനസിക വിഷമമുണ്ടാക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ട്യഷന്‍ ക്ളാസ് കഴിഞ്ഞ് വിട്ടിലത്തെുമ്പോള്‍  ഭക്ഷണം  തയ്യാറാക്കിയതില്ലാത്തതും കുട്ടിയുടെ മാനസിക വിഷമത്തിന് കാരണമായിട്ടുണ്ട്.കുട്ടിയുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി മാതാപിതാക്കള്‍ മൂവായിരം രൂപ ചിലവിലാണ് അവധിക്കാല ട്യൂഷന്‍ ഒരുക്കിയത്. കൂടാതെ നൂറ് കണക്കിന് രൂപ ചിലവിട്ട്  വാങ്ങിയ പഠനോപകരണങ്ങളും വീട്ടിലുണ്ട്. നാലായിരത്തി അറുനൂറ് രൂപ കൊടുത്ത് സഹോദരന് വാങ്ങിയ സൈക്കിളൂം വുട്ടിന്‍െറ ഉമ്മറത്ത് ബന്ധുക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാട്ടിത്തന്നു. കുട്ടിയുടെ മരണം പട്ടിണി മൂലമല്ളെന്നും, സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പോലീസ് അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.