ദുരന്തങ്ങളെ രാഷ്ട്രീയവത്കരിച്ച് സി.പി.എം സ്വയം അധ:പതിച്ചു –ചെന്നിത്തല

തിരുവനന്തപുരം: പരവൂര്‍ ദുരന്ത അന്വേഷണത്തില്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ കണ്ണീരിലും വേദനയിലും ദുരന്തങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം സി.പി.എം ഉപേക്ഷിക്കണം. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയവത്കരിച്ച് സി.പി.എം സ്വയം അധ$പതിക്കുന്നതില്‍ ദു$ഖമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തത്തിനു കാരണം യു.ഡി.എഫ് സര്‍ക്കാറാണെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന തന്നെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ ഒന്നാകെ അദ്ഭുതപ്പെടുത്തുന്നതാണ്.  കേരളം ഒരു മനസ്സോടെയാണ് ദുരന്തത്തെ നേരിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.