പി.ജെ.കുര്യൻ മലക്കം മറിഞ്ഞു; പുതുശേരിക്ക് പിന്തുണ

പത്തനംതിട്ട: തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായ ജോസഫ് എം. പുതുശേരിയെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന ആവശ്യത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍െറ ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ. കുര്യന്‍ പിന്‍മാറി. ശനിയാഴ്ച തിരുവല്ലയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി പി.ജെ കുര്യനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സമവായത്തിലെത്തിയത്.

ജോസഫ് എം. പുതുശേരി തന്നെയാവും തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്‍െറ വിജയത്തിനായി യു.ഡി.എഫ് ഒന്നടങ്കം ഐക്യത്തോടെ പ്രവര്‍ത്തിക്കുമെന്നും ചര്‍ച്ചക്ക് ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കുര്യന്‍ പറഞ്ഞു. കെ.എം മാണി, ജോസഫ് എം. പുതുശേരി എന്നിവരും വാര്‍ത്താ സമ്മേളനണത്തില്‍ പങ്കെടുത്തു. മാണി മുന്നോട്ട് വച്ച സമവായ ഫോര്‍മുല കുര്യനും അംഗീകരിക്കുകയായിരുന്നു. എന്താണ് സമവായ ഫോര്‍മുല എന്ന് വെളിപ്പെടുത്താന്‍ നേതാക്കള്‍ ആരും തയാറായില്ല.

തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസി (എം)ലെ ജോസഫ് എം. പുതുശേരിക്കെതിരെ  കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി  രാജു പുളിംപള്ളില്‍ വിമതനായി മല്‍സരിക്കുമെന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴുണ്ടായ ഒത്തു തീര്‍പ്പനുസരിച്ച് രാജു പുളിംപള്ളില്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുമെന്നറിയുന്നു. പ്രഫ. പി.ജെ. കുര്യന്‍െറയും കേരളകോണ്‍ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം വിക്ടര്‍ ടി. തോമസിന്‍െറയും പിന്തുണയോടെയാണ് രാജു രംഗത്തത്തെിയത്. വിക്ടര്‍ ടി. തോമസ് തിരുവല്ല സീറ്റിനായി ആവതും ശ്രമിച്ചതാണെങ്കിലും ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തിന്‍െറ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി സീറ്റ് ജോസഫ് എം. പുതുശേരിക്ക് നല്‍കുകയായിരുന്നു. ഇതിനെതിരെ മാര്‍ത്തോമ്മ സഭ ഉയര്‍ത്തിയ പ്രതിഷേധമാണ് പി.ജെ. കുര്യനിലൂടെ പുറത്തുവന്നതെന്ന് വ്യക്തമായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.