എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം ശനിയാഴ്ച അവസാനിക്കും. ഏപ്രില്‍ ഒന്നിന് 54 കേന്ദ്രങ്ങളിലാണ്  മൂല്യനിര്‍ണയം തുടങ്ങിയത്. മാര്‍ക്കുകള്‍ മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍നിന്ന് അപ്ലോഡ് ചെയ്യുന്നത് ഞായറാഴ്ചയോടെ പൂര്‍ത്തിയാക്കും. മാര്‍ക്കുകളുടെ പരിശോധന രണ്ട് ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏപ്രില്‍ 25ന് ഫലം പ്രസിദ്ധീകരിക്കാവുന്ന വിധത്തിലുള്ള ക്രമീകരണങ്ങളാണ്  നടക്കുന്നത്. മാര്‍ക്കുകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മൂന്ന് ദിവസം കൊണ്ട് അന്തിമ പരീക്ഷാഫലം തയാറാക്കും. ഇതിനുശേഷം പരീക്ഷാ പാസ്ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും.തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ചാല്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫലം പ്രഖ്യാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.