ദുരന്തഭൂമിയില്‍ ഇത്തവണ വിഷുക്കണിയില്ല

കൊല്ലം: വെടിക്കെട്ട് ദുരന്തത്തിന്‍െറ ആഘാതത്തില്‍നിന്ന് ഇനിയും മോചിതരാകാത്ത പറവൂര്‍ പുറ്റിങ്ങല്‍ മേഖലയിലുള്ളവര്‍ക്ക് ഇത്തവണ വിഷു ആഘോഷമില്ല. ആചാരപരമായ കാരണങ്ങളാല്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രനട തുറന്നിട്ടില്ല. 17നാണ് നട തുറക്കുക. മീനഭരണി ഉത്സവം കഴിഞ്ഞ് നട അടച്ചാല്‍ ഏഴുരാത്രിക്ക് ശേഷമാണ് തുറക്കുക.
ദുരന്തശേഷം പല വീട്ടിലും അടുപ്പ് പുകഞ്ഞിട്ടില്ല. അവര്‍ക്ക് ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. കുടിവെള്ളമില്ലാത്തതാണ് ഇവര്‍ നേരിടുന്ന വലിയ പ്രതിസന്ധി. വീടുകളിലെ കിണര്‍ ഉപയോഗിക്കാനാവില്ല. വെടിക്കെട്ടില്‍ ഛിന്നഭിന്നമായ മനുഷ്യരുടെ ശരീരാവശിഷ്ടങ്ങളും വെടിമരുന്നും കിണറുകളില്‍ പതിച്ചിട്ടുണ്ടെന്ന ആരോഗ്യവകുപ്പിന്‍െറ റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് കിണര്‍ വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞത്. ജില്ലാ ഭരണകൂടം ടാങ്കര്‍ ലോറികളില്‍ വെള്ളമത്തെിക്കുകയാണിപ്പോള്‍. ചില സന്നദ്ധ സംഘടനകളും വെള്ളമത്തെിക്കുന്നുണ്ട്. പ്രദേശത്ത് നിലക്കാത്ത സന്ദര്‍ശകപ്രവാഹമാണിപ്പോഴും. ക്ഷേത്രപരിസരത്തെ വീട്ടുകാര്‍ സംഭവങ്ങള്‍ വിശദീകരിച്ച് മടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.