നീറ്റ്: സംവരണ അവകാശങ്ങള്‍ അട്ടിമറിക്കരുത്

കോഴിക്കോട്: നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) വീണ്ടും നടത്താനുള്ള സുപ്രീംകോടതി ഉത്തരവിന്‍െറ സാഹചര്യത്തില്‍ സംവരണാവകാശങ്ങള്‍ അട്ടിമറിക്കരുതെന്ന് ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി.
 കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങള്‍ എന്നപേരില്‍ പണംമാത്രം നോക്കി പ്രവേശംനടത്തുന്ന സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്ക് മൂക്കുകയറിടാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ഓള്‍ ഇന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ സ്കാര്‍ഫും ഫുള്‍സ്ളീവ് ഷര്‍ട്ടും ധരിക്കരുതെന്ന നിര്‍ദേശം മതപരമായ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണ്. സിക്കുകാര്‍ക്ക് തലപ്പാവ് ധരിക്കാന്‍ അനുവാദമുള്ളപ്പോഴാണ് മുസ്ലിം പെണ്‍കുട്ടികള്‍ക്കുമാത്രം പ്രത്യേക വിലക്ക്. പരിശോധനകള്‍ക്കുവേണ്ടിയാണെങ്കില്‍ ഇത്തരം വിദ്യാര്‍ഥികള്‍ നിശ്ചിത സമയം നേരത്തെ വരാന്‍ നിബന്ധനവെക്കാം. ഇക്കാര്യത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറയും കേന്ദ്ര ന്യൂനപക്ഷ കമീഷന്‍െറയും നിര്‍ദേശമുണ്ടായിട്ടും സി.ബി.എസ്.ഇ നിലപാട് തിരുത്താത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പള്ളികള്‍ക്കും ആരാധനാലയങ്ങള്‍ക്കും അനുമതിനല്‍കുമ്പോള്‍ സമീപവാസികളുടെ നിരാക്ഷേപ പത്രംകൂടി വേണമെന്ന നിര്‍ദേശമിപ്പോള്‍ ട്രസ്റ്റുകള്‍ക്കുകൂടി ബാധകമാക്കുന്ന ആര്‍.ഡി.ഒ നടപടി നിയമവിരുദ്ധമാണെന്ന് കമീഷന്‍ അംഗം അഡ്വ. കെ.പി. മറിയുമ്മ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.