പരവൂര്‍ ദുരന്തം: മൃതദേഹം മാറി സംസ്കരിച്ചു

വെഞ്ഞാറമൂട്: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ആളുടെ ബന്ധുക്കള്‍ മറ്റാരുടെയോ മൃതദേഹം സംസ്കരിച്ചു. കമ്പം കരാറെടുത്ത കഴക്കൂട്ടം സുരേന്ദ്രന്‍െറ സഹായി വെള്ളാണിക്കല്‍ മാമൂട്ടില്‍ കുന്നില്‍വീട്ടില്‍ പ്രമോദെന്ന് കരുതിയാണ് ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോയത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംസ്കാരം. രണ്ട് മണിക്കൂറിനുശേഷം പ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് താന്‍ കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അറിയിച്ചു. സ്വന്തം ഫോണ്‍ നഷ്ടപ്പെട്ട പ്രമോദ് പൊലീസ് സഹായത്തോടെയാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ഇതോടെ തങ്ങള്‍ ആരെയാണ് സംസ്കരിച്ചതെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. മൃതദേഹം അഗ്നിക്കിരയാക്കിയതിനാല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കും നിയമനടപടികള്‍ക്കും ശേഷമേ ഇനി തിരിച്ചറിയാനാവൂ.

 അതേസമയം, വെള്ളുമണ്ണടി ബാലന്‍ പച്ചയില്‍നിന്ന് കാണാതായ സാബുവിനെക്കുറിച്ച് (40) വ്യക്തമായ സൂചനയില്ല. സാബുവിനൊപ്പമുണ്ടായിരുന്ന ഭാര്യാസഹോദരീ ഭര്‍ത്താവ് ബാബുവും കൂട്ടുകാരന്‍ മുരളിയും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. നാട്ടുകാരും ബന്ധുക്കളില്‍ ഒരു വിഭാഗവും സാബുവിന്‍േറതെന്ന് അവകാശപ്പെട്ട മൃതദേഹം അയാളുടേതല്ളെന്ന് ഭാര്യ പൊലീസിനെ അറിയിച്ചു. ഞായറാഴ്ച്ച വൈകീട്ടാണ് കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം സാബുവിന്‍േറതെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ടത്. ഇതേ മൃതദേഹം കടയ്ക്കല്‍ സ്വദേശിയുടേതെന്ന് കരുതി അയാളുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. പിന്നീട് കടയ്ക്കല്‍ സ്വദേശി ജീവനോടെ മടങ്ങിയത്തെിയപ്പോള്‍ മൃതദേഹം തിരികെ ഏല്‍പിച്ചു. പൊലീസ് ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും നടത്തിയതിനാല്‍ ഭാര്യ തിരിച്ചറിഞ്ഞാലേ മൃതദേഹം കൊടുക്കൂവെന്ന് അധികൃതര്‍ നിലപാടെടുത്തു. ഉച്ചയോടെ ഭാര്യ ലതിക എത്തി. ഭര്‍ത്താവിന്‍െറ കൈയിലും ചുണ്ടിലുമുള്ള അടയാളങ്ങള്‍ ഇല്ലാത്തതിനാല്‍ മൃതദേഹം സാബുവിന്‍േറതല്ളെന്ന് പൊലീസിനെ അറിയിച്ചു. ഇവര്‍ മറ്റ് ആശുപത്രികളില്‍ അന്വേഷിച്ചുവരികയാണ്.

അതേസമയം, പൊട്ടിത്തെറിച്ച സ്ഫോടകവസ്തു വീണ് മരിച്ച വാമനപുരം സ്വദേശി അരുണിന്‍െറ (23) മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.