ജാനു രാജിവെക്കണമെന്ന് ജനാധിപത്യ ഊരുവികസന മുന്നണി

കല്‍പറ്റ: ജനാധിപത്യ ഊരുവികസന മുന്നണിയുടെ അധ്യക്ഷപദവിയില്‍നിന്ന് സി.കെ. ജാനുവിന്‍െറ രാജി ആവശ്യപ്പെടാന്‍ മുന്നണിയുടെ സംസ്ഥാനസമിതി തീരുമാനിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ഘടകകക്ഷിയാകാന്‍ ജാനുവിന്‍െറ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിച്ച സാഹചര്യത്തിലാണ് കോട്ടയം കടുത്തുരുത്തിയില്‍ ചേര്‍ന്ന ഊരുവികസന മുന്നണി സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി എം. ഗീതാനന്ദന്‍ അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സി.കെ. ജാനു സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കില്ല. മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെ പിന്തുണച്ച് ജാനുവിനെതിരെ പ്രവര്‍ത്തിക്കുകയുമില്ല. മുത്തങ്ങസമരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭൂമി പതിച്ചുകിട്ടാന്‍ ആദിവാസി ഗ്രാമസഭാനിയമം (പെസ) നടപ്പാക്കാനും നില്‍പുസമരത്തിനുശേഷം കിട്ടിയ ഉറപ്പുകള്‍ യാഥാര്‍ഥ്യമാക്കാനും ഗോത്രമഹാസഭയുടെ ഊരുകൂട്ടങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുമുള്ള പ്രവര്‍ത്തനം ഊരുവികസന മുന്നണി സജീവമാക്കും. ജാനുവിന് ഗോത്രമഹാസഭയുടെ പിന്തുണയുണ്ടെന്ന പ്രചാരണം വ്യാജമാണ്. ഗോത്രമഹാസഭ ഏതെങ്കിലുംതരത്തിലുള്ള കമ്മിറ്റി ചേര്‍ന്ന് ജാനുവിനെ പിന്തുണക്കാന്‍ തീരുമാനിച്ചിട്ടില്ല. ജാനുവിന്‍െറ പുതിയ പാര്‍ട്ടി രൂപവത്കരണത്തിനും ജാനുവല്ലാതെ പ്രധാന പ്രവര്‍ത്തകര്‍പോലും പങ്കെടുത്തിട്ടില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.