ആറുമൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് വിടും

തിരുവനന്തപുരം: വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കും. തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, കേരളാ സ്റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലാവും പരിശോധന നടത്തുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.

കൃത്യമായി എണ്ണം തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ളെങ്കിലും ആറുപേരുടെയെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിട്ടുണ്ട്. അപ്രകാരം ലഭിച്ച ശരീരഭാഗങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒട്ടേറെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. രക്ഷാകര്‍ത്താക്കളുടെയോ രക്തബന്ധം ഉള്ളവരുടെയോ ശരീരഭാഗത്തെ ‘ടിഷ്യൂ’ അടക്കം ശേഖരിക്കേണ്ടതുണ്ട്. അത്തരത്തിലെ നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും ഡി.എന്‍.എ പരിശോധനയിലേക്ക് കടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.