നഴ്സ് റിക്രൂട്ട്മെന്‍റിന് സ്വകാര്യ ഏജന്‍സികള്‍; നീക്കം ചൂഷണത്തിന് വഴിതുറക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്‍റിന് സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കി സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാനുള്ള പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സ് (പി.ജി.ഒ.ഇ) നിലപാട് ചൂഷണത്തിന് വഴിതുറക്കുമെന്ന് ആശങ്ക. സംസ്ഥാന സര്‍ക്കാറിന് കീഴിലെ നോര്‍ക്ക അടക്കം റിക്രൂട്ട്മെന്‍റിന് വിപുല സൗകര്യങ്ങളൊരുക്കി കാത്തിരിക്കുമ്പോഴാണ് ഇതിനെല്ലാം തിരിച്ചടിയാവുന്ന നിലപാട്. ആദ്യം സൗദിയിലേക്കും തുടര്‍ന്ന് മറ്റു രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്മെന്‍റിനാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങുന്നത്. സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യയില്‍നിന്നുള്ള നഴ്സിങ് നിയമനം സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിമാത്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഉത്തരവിറക്കിയത്. മൂന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമാണ് ഇതിനു കേന്ദ്രം അനുമതി നല്‍കിയിരുന്നത്. കേരളത്തിലെ നോര്‍ക്ക-റൂട്ട്സ്, ഓവര്‍സീസ് ഡെവലപ്മെന്‍റ് ആന്‍ഡ് എംപ്ളോയ്മെന്‍റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്‍റ്സ് (ഒഡെപെക്) എന്നിവയും തമിഴ്നാട്ടിലെ ഓവര്‍സീസ് മാന്‍പവര്‍ കോര്‍പറേഷന്‍ എന്ന സ്ഥാപനത്തിനുമായിരുന്നു ഇത്. എന്നാല്‍, പി.ജി.ഒ.ഇയുടെ മലക്കംമറിച്ചില്‍ ഈ ഏജന്‍സികളെ നോക്കുകുത്തികളാക്കും. പുതുതായി വന്ന 10000ത്തോളം ഒഴിവുകള്‍ വിവിധ സ്വകാര്യ ഏജന്‍സികള്‍ക്ക് വീതംവെച്ച് നല്‍കിയെന്നാണ് വിവരം. നഴ്സിങ് ബിരുദധാരികള്‍ കൂടുതല്‍ കേരളത്തിലാണെന്നതിനാല്‍ കേരളത്തെയാവും പുതിയ നിലപാട് കൂടുതല്‍ ബാധിക്കുക. മാര്‍ച്ചിലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ നോര്‍ക്ക റിക്രൂട്ട്മെന്‍റ് വിങ്ങിന് രൂപംനല്‍കുകയും റിക്രൂട്ട്മെന്‍റ് മാനേജറെയും അസി.മാനേജര്‍മാരെയും നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്തിരുന്നു. റിക്രൂട്ടിങ് നടപടികള്‍ക്ക് വിപുല സൗകര്യങ്ങളോടെ വെബ്സൈറ്റും തയാറാക്കിയിരുന്നു. ഇതിനെയെല്ലാം അട്ടിമറിക്കുന്ന രീതിയിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. സ്വകാര്യ ഏജന്‍സികള്‍ കടന്നുവരുന്നതോടെ സാമ്പത്തിക താല്‍പര്യങ്ങള്‍ ലക്ഷ്യംവെച്ചുള്ള ഇടപെടലുകള്‍ വര്‍ധിക്കുമെന്നാണ് ആക്ഷേപം. ഒപ്പം അര്‍ഹര്‍ക്ക് തൊഴില്‍ ലഭിക്കില്ളെന്നും ആശങ്കയുണ്ട്. നഴ്സിങ് റിക്രൂട്ട്മെന്‍റിന്‍െറ പേരില്‍ തട്ടിപ്പുനടത്തിയ ചില സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ ഈയിടെ പിടികൂടിയിരുന്നു. പണം നല്‍കിയ നിരവധി പേര്‍ ജോലി ലഭിക്കാതെ കബളിപ്പിക്കപ്പെട്ടതിനൊപ്പം തൊഴില്‍ ലഭിച്ച് വിദേശത്തത്തെിയ പലരും പറഞ്ഞുറപ്പിച്ച ജോലിയോ വേതനമോ ലഭിക്കാതെയും വഞ്ചിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് നഴ്സിങ് റിക്രൂട്ട്മെന്‍റില്‍ സ്വകാര്യ ഏജന്‍സികള്‍ക്കു കടിഞ്ഞാണിടണമെന്ന് ആവശ്യമുയര്‍ന്നതും കേന്ദ്രം നടപടി സ്വീകരിച്ചതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.