Posted On
date_range Updated On
date_range യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ച് ജഗദീഷിനെതിരെ ശാഹിദ കമാല്‍
പത്തനാപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര സംസ്കാരവും വേണമെന്ന് എ.ഐ.സി.സി അംഗം ശാഹിദ കമാല്‍.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങിലായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി നടന്‍ ജഗദീഷിനെതിരെ ഷാഹിദാ കമാലിന്‍െറ പരസ്യവിമര്‍ശം. ഗണേഷിനെതിരെ ജഗദീഷ് നടത്തിയ പരാമര്‍ശം തന്നെ വേദനിപ്പിച്ചു. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം.
ജഗദീഷിന്‍െറ പ്രതികരണത്തോട് തനിക്ക് യോജിക്കാനാവില്ല. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും സൗഹൃദവും സൂക്ഷിക്കാനാവണം. മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന കാലമാണിത്.
ആരേയും എന്തും പറയാമെന്ന ധാരണ ശരിയല്ല. വിദ്യാഭ്യാസത്തിനപ്പുറം സംസ്കാരം കൂടിയുണ്ട്. നിര്‍ഭാഗ്യകരമായ പ്രതികരണമാണ് ജഗദീഷിന്‍േറതെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. ഷാഹിദാ കമാലിന്‍െറ പ്രസ്താവന യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.