ഗ്ളാമര്‍ നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നത് –സിബി മലയില്‍

കണ്ണൂര്‍: സിനിമ മേഖലയിലുള്ളവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അദ്ഭുതമോ വലിയ ചര്‍ച്ചയോ ആവശ്യമില്ളെന്ന് സംവിധായകന്‍ സിബി മലയില്‍. കണ്ണൂര്‍ പ്രസ് ക്ളബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണികളുടെ പിന്‍ബലത്തിലാണ് താരങ്ങള്‍ മത്സരിക്കുന്നത്. 10 വോട്ട് ഇവര്‍വഴി കൂടുതല്‍ കിട്ടിയാല്‍ ആവട്ടെ എന്നുകരുതി പാര്‍ട്ടികള്‍ ഇവരെ മത്സരിപ്പിക്കുകയാണ്. ഒരു വ്യക്തിയുടെ പ്രവര്‍ത്തന മേഖലയിലെ മികവോ ഗ്ളാമറോ നോക്കിയല്ല, രാഷ്ട്രീയ നിലപാട് വെച്ചാണ് ജനങ്ങള്‍ അവരെ തെരഞ്ഞെടുക്കുന്നത്. കേരളീയര്‍ രാഷ്ട്രീയ പ്രബുദ്ധത ഏറെയുള്ളവരാണ്. അവര്‍ക്കറിയാം ആരെ തെരഞ്ഞെടുക്കണമെന്ന്. അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടില്ലാത്തവരാണ് നല്ല ഭരണ കര്‍ത്താക്കളാവുകയെന്ന ബോധം ജനങ്ങള്‍ക്കുണ്ട്. ഈ തിരിച്ചറിവാണ് വോട്ടര്‍മാര്‍ പുലര്‍ത്താറുള്ളത്.
ന്യൂ ജനറേഷന്‍ സിനിമകള്‍ക്ക് ആഴവും പരപ്പുമില്ല. ഒരുതരം ചടുലത മാത്രമാണ്. നല്ല തിരക്കഥകളുടെ അഭാവം മലയാളത്തിലുണ്ട്. ആഴവും കാമ്പുമുള്ള എഴുത്തുകാര്‍ കുറവാണ്. ദേശീയ നിലവാരത്തില്‍ ഒരുകാലത്ത് ബംഗാളും മലയാളവുമായിരുന്നിടത്ത് ഇന്ന് മറാത്തി സിനിമകള്‍ക്കാണ് ആധിപത്യം. സൂപ്പര്‍ താരങ്ങളുടെ പേരില്‍ ചിത്രം ചെലവഴിക്കപ്പെടുന്ന കാലം കഴിഞ്ഞു. താരങ്ങളേക്കാള്‍ കൂടുതല്‍ സാങ്കേതിക മികവും ഇന്ന് വിജയഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എന്‍.പി.സി. രഞ്ജിത്ത് സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.