ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ ഹോപ് പ്ലാന്‍േറഷന്‍സ് ഹൈകോടതിയില്‍

കൊച്ചി: ഭൂപരിഷ്കരണ നിയമത്തില്‍ ഇളവുനല്‍കാതെ 151 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്കെതിരെ ഹോപ് പ്ളാന്‍േറഷന്‍സ് ഹൈകോടതിയില്‍. തങ്ങളുടെ കൈവശമുള്ള 724  ഏക്കര്‍ ഭൂമിയില്‍ 151 ഏക്കറിനൊഴികെ നിയമത്തില്‍ ഇളവനുവദിച്ചിട്ടും ഇത്രയും ഭാഗം ഒഴിവാക്കിയത് സുപ്രീംകോടതി ഉത്തരവ് പരിഗണിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹരജി നല്‍കിയത്.

ഈ ഹരജി കോടതിയുടെ പരിഗണനക്കത്തെും മുമ്പാണ് ഇന്നലെ ഹോപ് പ്ളാന്‍േറഷന്‍സിന് ഇളവനുവദിച്ച ഉത്തരവും സര്‍ക്കാര്‍ റദ്ദാക്കിയത്. തങ്ങളുടെ കൈവശമുള്ളതിലേറെയും  മിച്ചഭൂമിയാണെന്ന് സര്‍ക്കാര്‍ കണ്ടത്തെിയപ്പോഴാണ് അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഭൂപരിഷ്കരണ നിയമത്തിലെ 81(മൂന്ന്) വകുപ്പ് പ്രകാരം ഇളവുതേടി സര്‍ക്കാറിനെ സമീപിക്കാമെന്നും ഇത്  പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

എന്നാല്‍, ആദ്യം അപേക്ഷ നിരസിച്ച സര്‍ക്കാര്‍ പിന്നീട് 151 ഏക്കര്‍ ഒഴികെ ഭൂമി നിയമത്തില്‍നിന്ന് ഒഴിവാക്കിത്തരുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു. 3000 പേര്‍ നേരിട്ടും 15000 പേര്‍ പരോക്ഷമായും തങ്ങളുടെ എസ്റ്റേറ്റുകളിലും സ്ഥാപനങ്ങളിലും  ജോലിനോക്കുന്നുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത 151 ഏക്കര്‍ പൊതു ഉദ്ദേശ്യത്തിനാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

നിബിഡവനം നീക്കി ഇവിടെ മറ്റ് സംരംഭങ്ങള്‍ക്ക് വിനിയോഗിക്കുന്നത് പ്ളാന്‍േറഷന്‍െറ  നിലനില്‍പിനെ ബാധിക്കുമെന്നും ഹരജിയില്‍ പറഞ്ഞു. നേരത്തേ ഇത്രയും ഭൂമി പതിച്ചുനല്‍കിയ സര്‍ക്കാര്‍ നടപടി ഹൈകോടതി സ്റ്റേചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.