ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായ തുക സൈബര്‍ പൊലീസ് തിരിച്ചുപിടിച്ചു

കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ തുക സൈബര്‍ പൊലീസിന്‍െറ ഇടപെടലില്‍ തിരികെ ലഭിച്ചു. കൊല്ലത്തെ തപാല്‍ ജീവനക്കാരന്‍െറ 39000 രൂപയാണ് ഓണ്‍ലൈന്‍ ക്രയവിക്രയത്തിലൂടെ തട്ടിയെടുത്തത്. ഫ്രീഡം റിവാര്‍ഡ്സ് സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി സ്ത്രീയാണ് തപാല്‍ ജീവനക്കാരനെ ഫോണില്‍ വിളിച്ചത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുമ്പോള്‍ ബോണസ് പോയന്‍റ് കിട്ടുന്നതിനെക്കുറിച്ചായിരുന്നു വിശദീകരണം. ഇതിലൂടെ ഫോണ്‍ റീചാര്‍ജ് ഉള്‍പ്പെടെ സാധ്യമാകുമെന്നും ബോധ്യപ്പെടുത്തി. തുടര്‍ന്ന് എ.ടി.എം കാര്‍ഡിലെ മുന്‍വശത്തെ നമ്പറും പിന്‍വശത്തുള്ള സി.വി.വി (കാര്‍ഡ് വെരിഫിക്കേഷന്‍ വാല്യു) നമ്പറും ചോദിച്ച് മനസ്സിലാക്കി. നമ്പറുകള്‍ സ്ഥിരീകരിക്കുന്ന വണ്‍ടൈം പാസ്വേഡ് മൊബൈല്‍ ഫോണില്‍ സന്ദേശമായത്തെിയെന്നും അത് പറയാനും ആവശ്യപ്പെട്ടു.
ഇതനുസരിച്ച് നമ്പര്‍ നല്‍കി ഫോണ്‍ കട്ടായപ്പോള്‍ 39000 രൂപ ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിന് ഈടാക്കിയതായി മൊബൈലില്‍ സന്ദേശമത്തെി. ഇ-ബൈ ഓണ്‍ലൈനില്‍ നിന്നാണ് പര്‍ച്ചേസിങ്ങിലൂടെ പണം നഷ്ടമായതെന്ന് സന്ദേശത്തില്‍ വ്യക്തമായതിനെതുടര്‍ന്ന് ബാങ്ക് അധികൃതരെ വിവരം അറിയിച്ചു.
ഇ-ബൈ കസ്റ്റമര്‍ കെയറില്‍  ബന്ധപ്പെട്ടപ്പോള്‍ പരാതിയുടെ എഫ്.ഐ.ആര്‍ വേണമെന്ന് ബാങ്ക് അധികൃതരെ അറിയിച്ചു. എഫ്.ഐ.ആര്‍ നടപടി വൈകുമെന്നതിനാല്‍ സിറ്റി പൊലീസ് കമീഷണര്‍ ഇ-മെയില്‍ വഴി ഇ-ബൈ അധികൃതര്‍ക്ക് വിവരം നല്‍കി. തട്ടിപ്പ് ബോധ്യമായ കമ്പനി ഇടപാട് മരവിപ്പിച്ച് തപാല്‍ ജീവനക്കാരന്‍െറ അക്കൗണ്ടിലേക്ക് പണം തിരികെ നിക്ഷേപിച്ചു. ഓണ്‍ലൈന്‍ പര്‍ച്ചേസിങ് തട്ടിപ്പ് ഓരോദിവസവും തുടരുകയാണ്. ബുധനാഴ്ച കടപ്പാക്കടയിലെ വീട്ടമ്മയുടെ മൊബൈലില്‍ വിളിച്ച് എ.ടി.എം കാര്‍ഡ് വെരിഫിക്കേഷന്‍െറ ഭാഗമായി കാര്‍ഡിലെ നമ്പറുകള്‍ ആവശ്യപ്പെട്ടു.
സംശയം തോന്നിയ വീട്ടമ്മ നമ്പര്‍ നല്‍കിയില്ല. എ.ടി.എം കാര്‍ഡുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിക്കുകയോ സന്ദേശം നല്‍കുകയോ ചെയ്യില്ളെന്നും ഇത്തരം തട്ടിപ്പുകളില്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പിന്‍െറ ഉറവിടം ബിഹാറും ഝാര്‍ഖണ്ഡും

കൊല്ലം: ഫോണ്‍ മുഖാന്തരം ബാങ്ക് അധികൃതരെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈന്‍ പര്‍ച്ചേസിങ് തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്. ഒരേസമയം, ഒന്നിലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കോണ്‍ഫറന്‍സ് ഫോണാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിന് ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്  ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കാര്‍ഡിലെ മുന്‍വശത്തെ നമ്പറും പിന്‍വശത്തുള്ള നമ്പറുമാണ് ആദ്യം നല്‍കേണ്ടത്.ഇത് ശരിയാകുമ്പോള്‍ പണം പിന്‍വലിക്കാനുള്ള വണ്‍ടൈം പാസ്വേഡ് ഉപഭോക്താവിന്‍െറ മൊബൈല്‍ നമ്പറില്‍ എത്തും. ഓണ്‍ലൈന്‍ സൈറ്റിലേക്ക് ഈ നമ്പര്‍ നല്‍കുമ്പോഴാണ് പണം പിന്‍വലിക്കപ്പെടുക. ഈ തന്ത്രമാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. എതെങ്കിലും ഓണ്‍ലൈന്‍വിപണനസൈറ്റില്‍ കയറിയ ശേഷമായിരിക്കും ഇവര്‍ തട്ടിപ്പിനായി ഓരോരുത്തരെ വിളിക്കുന്നത്. ബാങ്ക് അധികൃതരെന്ന് പരിചയപ്പെടുത്തി വിശ്വാസ്യത നേടിയശേഷം വെരിഫിക്കേഷന്‍ എന്ന നിലയില്‍ കാര്‍ഡിലെ മുന്നിലെയും പിന്നിലെയും നമ്പറുകള്‍ ആവശ്യപ്പെടും. സംസാരത്തിനിടയില്‍ തന്നെ മൊബൈല്‍ ഫോണില്‍ സന്ദേശമത്തെുകയും ചെയ്യും. ബാങ്കില്‍ നിന്ന് സന്ദേശമയച്ചെന്ന് കരുതി തട്ടിപ്പുകാരോട് വണ്‍ടൈം പാസ്വേഡ് പറയുന്നതോടെ പണം പിന്‍വലിക്കപ്പെടും. ഇത്തരത്തില്‍ ദിവസവും നിരവധി പേരാണ് തട്ടിപ്പിനിരയാകുന്നത്.
 ഓണ്‍ലൈന്‍ പര്‍ച്ചേസ് ആയതിനാല്‍ ഉടന്‍ സൈബര്‍ സെല്ലില്‍ അറിയിച്ചാലേ പരിഹാരം ലഭ്യമാകൂ. തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന സിംകാര്‍ഡുകള്‍ വ്യാജ അഡ്രസ് ഉപയോഗിച്ച് എടുത്തതിനാല്‍ കണ്ടത്തെുക പ്രയാസമാണ്. ഓണ്‍ലൈന്‍ വിപണനസൈറ്റുകളില്‍ നിന്ന് ആരാണ് പര്‍ച്ചേസ് ചെയ്തതെന്ന് കണ്ടത്തൊന്‍ കഴിയും. എന്നാല്‍, പണം തിരികെ ലഭിക്കുന്നവര്‍ക്ക് പിന്നീട് പരാതിയില്ലാത്തതും ഓണ്‍ലൈന്‍ കമ്പനികളില്‍ നിന്ന് വിലാസം കിട്ടാനുള്ള കാലതാമസവും മൂലം തുടര്‍നടപടി ഉണ്ടാകുന്നില്ല. പരാതിക്കാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തട്ടിപ്പുകാരെ പിടികൂടാനാവുമെന്ന് പൊലീസ്

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.