ഗൂഡല്ലൂർ: കർണാടക ഗൂഡല്ലൂരിൽ കാട്ടാന രണ്ട് പേരെ കൊലപ്പെടുത്തി.പന്തല്ലൂർ താലൂക്കിലെ മേങ്കോറഞ്ചിൽ മണിശേഖർ(48),കർണ്ണൻ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കടയിൽ സാധനം വാങ്ങാൻ പോവുകയായിരുന്ന മണിശേഖറിനെയും കൂട്ടുകാരൻ ഈശ്വറിനെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഈശ്വർ ഒാടിരക്ഷപ്പെട്ടപ്പോൾ മണിശേഖറിനെ ആന മരത്തിലടിച്ച് തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് പെട്ടെന്ന് തന്നെ മൃതദേഹം സംഭവസ്ഥലത്തു നിന്നും മാറ്റി. മണിശേഖറിൻെറ മരണവാർത്ത അറിഞ്ഞ് ഏറെക്കഴിഞ്ഞാണ് കർണ്ണൻെറ മൃതദേഹം കണ്ടെത്തിയത്. മണിശേഖറിനെ ആക്രമിക്കുന്നതിന് മുമ്പ് തന്നെ കർണനെ ആന കൊലപ്പെടുത്തിയിരുന്നുവെങ്കിലും ഇക്കാര്യം ആരുമറിഞ്ഞില്ല. രാവിലെ സംഭവസ്ഥലം പരിശോധിച്ച നാട്ടുകാരാണ് കർണൻെറ മൃതദേഹം കണ്ടെത്തിയത്.
ക്ഷുഭിതരായ നാട്ടുകാർ രാത്രിയിൽ ഗൂഡല്ലൂർ - വൈത്തിരി റോഡ് മൂന്നു മണിക്കൂറോളം ഉപരോധിച്ചു. മൃതദേഹങ്ങൾ ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെയും നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. മണിശേഖറിൻെറ ഭാര്യ: ഷെൽവറാണി. മക്കൾ: മഹാലക്ഷ്മി, മണികണ്ഠൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.