അവധിക്കാല തിരക്ക്: പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു

തിരുവനന്തപുരം: അവധിക്കാല തിരക്ക് പരിഗണിച്ച് ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. എറണാകുളം ജങ്ഷന്‍-മുംബൈ സി.എസ്.ടി, കൊച്ചുവേളി-മംഗളൂരു ജങ്ഷന്‍ റൂട്ടുകളിലാണ് ട്രെയിനുകള്‍. എറണാകുളം ജങ്ഷന്‍ - മുംബൈ സി.എസ്.ടി ട്രെയിന്‍ (നമ്പര്‍ -0166) ഏപ്രില്‍ 15,22,29 തീയതികളില്‍ (വെള്ളിയാഴ്ച ദിവസങ്ങളില്‍) രാത്രി 11.30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് ഞായറാഴ്ചകളില്‍ ഉച്ചക്ക് 1.20ന് മുംബൈ സി.എസ്.ടിയില്‍ എത്തും. ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

 കൊച്ചുവേളി - മംഗളൂരു ജങ്ഷന്‍ ട്രെയിന്‍ (നമ്പര്‍ -06012) ഏപ്രില്‍ ഏഴ്, 13 തീയതികളില്‍ രാത്രി 9.15ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.30ന് മംഗളൂരു ജങ്ഷനില്‍ എത്തും. മംഗളൂരു ജങ്ഷന്‍- കൊച്ചുവേളി  ട്രെയിന്‍  (നമ്പര്‍ 06013)  ഏപ്രില്‍ 10,13, മാര്‍ച്ച് ഒന്ന് തീയതികളില്‍ വൈകീട്ട് 3.40ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയില്‍ എത്തും.  കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

കൊച്ചുവേളി - മംഗളൂരു ജങ്ഷന്‍ സ്പെഷല്‍ ട്രെയിന്‍ (നമ്പര്‍ 06014) ഏപ്രില്‍ 29നും സര്‍വിസ് നടത്തും.  രാത്രി 10ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെട്ട് അടുത്തദിവസം ഉച്ചക്ക് ഒന്നിന് മംഗളൂരു ജങ്ഷനിലത്തെും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.