ന്യൂഡല്‍ഹി: തെറ്റ് തിരുത്തിയില്ളെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വി.എസിനെ സംരക്ഷിച്ചത് എസ്.എന്‍.ഡി.പിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി.എസിനെ പാര്‍ട്ടി വെട്ടിക്കീറാത്തത് എസ്.എന്‍.ഡി.പിയുടെ ചില നിലപാടുകള്‍ കൊണ്ടാണ്. അല്ളെങ്കില്‍ പണ്ടേ വെട്ടിക്കീറി പട്ടിക്കിട്ട് കൊടുത്തേനെയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വി.എസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ അപ്പോള്‍ യോഗം നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബി.ജെ.പിയോടല്ല പ്രധാനമന്ത്രിയോട് അടുക്കാനാണ് എസ്.എന്‍.ഡി.പി ശ്രമിക്കുന്നത്. ബി.ജെ.പി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയോടും യോഗത്തിന് അയിത്തമില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.