മൂന്നാര്‍: 500 രൂപ കൂലി നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത അനിശ്ചിത കാല പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള മൂന്നാറിലെ പെമ്പിളൈ ഒരുമയുടെ തീരുമാനത്തോട് തണുപ്പന്‍ പ്രതികരണം. സൂപ്പര്‍വൈസര്‍മാരടക്കം 11572 പേര്‍ പണിയെടുക്കുന്ന കണ്ണന്‍ ദേവന്‍ കമ്പനിയിലെ 442 തൊഴിലാളികളാണ് തിങ്കളാഴ്ച ജോലിക്കത്തെിയത്. മൂന്നാര്‍ സമരത്തിന്‍െറ മുന്‍ നിരയിലുണ്ടായിരുന്ന ലിസി സണ്ണി ജോലി ചെയ്യുന്ന ഡിവിഷനില്‍ ഇവര്‍ക്ക് പുറമെ മറ്റൊരു തൊഴിലാളിയും ജോലിക്കത്തെി. എന്നാല്‍, ദേവികുളം ഫാക്ടറിയില്‍ എല്ലാവരും പണിമുടക്കിലായതിനാല്‍ മറ്റൊരു സമര നേതാവായ ഗോമതിക്ക് ജോലി ചെയ്യാനായില്ല.
പെരിയവരൈ, ഗൂഡാര്‍വിള എന്നി എസ്റ്റേകളിലാണ് കൂടുതല്‍ പേര്‍ ജോലിക്കത്തെിയത്. ചെണ്ടുവരൈ, ഗുണ്ടുമല തുടങ്ങിയ എസ്റ്റേറ്റുകളിലും പൂര്‍ണായും പണിമുടക്കി. തിങ്കളാഴ്ച ജോലിക്ക് കയറിയവരെ ബോധവല്‍ക്കരിക്കാനും ഇവരെയും പണിമുടക്കില്‍ പങ്കെടുപ്പിക്കാനുമായി ഐക്യ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എല്ലാവരുടെയും വീടുകള്‍ സന്ദര്‍ശിച്ചു കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.