മലമ്പുഴയില്‍ വി.എസിനെ സഹായിച്ചത് സമുദായ പരിഗണനയില്‍: തുഷാര്‍ വെള്ളാപ്പള്ളി

കോഴിക്കോട്: മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെ സഹായിച്ചത് സമുദായ പരിഗണനയില്‍ തന്നെയെന്ന് എസ്.എന്‍.ഡി.പി വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി. പാര്‍ട്ടി എതിര്‍ത്തപ്പോള്‍ മലമ്പുഴയില്‍ സഹായിച്ചത് ആരെന്ന് വി.എസ് മറക്കരുത്. എസ്.എന്‍.ഡി.പി യോഗവുമായി സഹകരണമാകാമെന്ന സി.പി.എം പി.ബി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ആരോടും അയിത്തമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എം അടക്കം ഏത് പാര്‍ട്ടിയുമായും സഹകരിക്കും. എസ്.എന്‍.ഡി.പിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ സഹായിച്ചാല്‍ തിരിച്ചും ധാരണയാകാം. ജയ സാധ്യതയുള്ള ആരുമായും എസ്.എന്‍.ഡി.പി കൂട്ടുകൂടുമെന്നും തുഷാര്‍ വ്യക്തമാക്കി.

പുതുതായി തുടങ്ങുന്ന കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍െറ പേരിടുമെന്ന് ഉറപ്പ് ലഭിച്ചതായും തുഷാര്‍ വെള്ളാപ്പള്ളി  മാധ്യമങ്ങളെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.