അമൃതാനന്ദമയിയുടെ 62ാം പിറന്നാള്‍ ആഘോഷിച്ചു

കൊല്ലം: ആര്‍ഷ പാരമ്പര്യത്തിലെ തിളക്കമാര്‍ന്ന മഹദ് വ്യക്തിത്വമാണ്  അമൃതാനന്ദമയിയെന്ന് ഗവര്‍ണര്‍ പി. സദാശിവം. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതകീര്‍ത്തി പുരസ്കാരം സമ്മാനിച്ചശേഷം സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. കേരളത്തില്‍ 100 കോടി രൂപയുടെ ശൗചാലയങ്ങളും ശുചീകരണവും നടത്തുമെന്ന മഠത്തിന്‍െറ പ്രതിജ്ഞാപത്രം  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിഏറ്റുവാങ്ങി. അമൃതാനന്ദമയിയുടെ സേവനപ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. അമൃതകീര്‍ത്തി പുരസ്കാരം സംസ്കൃതപണ്ഡിതനും കവിയുമായ മുതുകുളം ശ്രീധരന് ഗവര്‍ണര്‍ സമ്മാനിച്ചു.

1,23,456 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പന ചെയ്ത സരസ്വതീശില്‍പവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സഹായവിതരണവും കേന്ദ്രമന്ത്രി നജ്മ ഹിബത്തുല്ല, വിശ്വഹിന്ദുപരിഷത്ത് ആഗോള രക്ഷാധികാരി അശോക് സിംഗാള്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രഫ.പി.ജെ. കുര്യന്‍,  ഇന്ത്യയിലെ ഫ്രാന്‍സ് നയതന്ത്രപ്രതിനിധി ഫ്രാങ്കൊ റിഷിര്‍, ബി.ജെ.പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാം ലാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് യെസോ നായ്ക്, മനോജ് സിന്‍ഹ, ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി, എം.പിമാരായ ജഗദംബികാ പാല്‍, കെ.വി. തോമസ്, റിച്ചാര്‍ഡ് ഹേ, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ എന്നിവര്‍ നിര്‍വഹിച്ചു.

സ്പീക്കര്‍ എന്‍. ശക്തന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ് ശിവകുമാര്‍, കെ. ബാബു, എം.പിമാരായ കെ.സി. വേണുഗോപാല്‍, നളിന്‍ ഖാട്ടീല്‍, എം.എല്‍.എമാരായ എം.എ. വാഹിദ്, പി.സി. ജോര്‍ജ്, ടി.എന്‍. പ്രതാപന്‍, സി. ദിവാകരന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, ദേശീയനിര്‍വാഹകസമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, ആര്‍.എസ്.എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍, ധീവരസഭാ നേതാവ് വി. ദിനകരന്‍, നടന്‍ സുരേഷ് ഗോപി, ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.