അഴിമതിയുടെ കാര്യത്തില്‍ ഗ്രൂപ്പും പാര്‍ട്ടിയുമൊന്നുമില്ല -വി.ഡി. സതീശന്‍

കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനം സര്‍ക്കാറിന്‍െറ യശസ്സ് ഉയര്‍ത്തുന്നതാണെന്നും അഴിമതിയുടെ കാര്യത്തില്‍ ഗ്രൂപ്പും പാര്‍ട്ടിയുമൊന്നുമില്ളെന്നും കെ.പി.സി.സി വൈസ്പ്രസിഡന്‍റ് വി.ഡി. സതീശന്‍ എം.എല്‍.എ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുതരമായ അഴിമതി ആരോപണമാണ് കണ്‍സ്യൂമര്‍ഫെഡില്‍ ഉയര്‍ന്നുവന്നത്. ഇതേക്കുറിച്ച് വിശ്വാസ്യതയുള്ള വിജിലന്‍സ് അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മറ്റ് അഴിമതി തടയുന്നതിനുള്ള ഉപാധികൂടിയാണിത്. സര്‍ക്കാര്‍ നല്ലനിലയില്‍ കാര്യങ്ങള്‍ ചെയ്താല്‍ മാത്രം പോരാ. അങ്ങനെ ചെയ്യുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകകൂടി വേണം. ഏറ്റവുമധികം അഴിമതി നടന്നത് കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ്. അതുകൂടി അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശുവണ്ടി കോര്‍പറേഷനിലെ അഴിമതി ആരോപണത്തെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.