സംവരണ വ്യവസ്ഥക്ക് മാറ്റം വരുത്താതെ ഹിന്ദു ഐക്യത്തില്‍ പങ്കാളിയാവാനില്ല -എന്‍.എസ്.എസ്

ചങ്ങനാശേരി: സംവരണ വ്യവസ്ഥക്ക് മാറ്റം വരുത്താതെ വിശാല ഹിന്ദു ഐക്യത്തില്‍ പങ്കാളിയാകാനില്ളെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കാനും എന്‍.എസ്.എസ് ഒരുക്കമല്ല. ആരെങ്കിലും അതിനു നേതൃത്വം നല്കുന്നുണ്ടെങ്കില്‍ അതില്‍ അവരുമായി ചര്‍ച്ച നടത്താനും എന്‍.എസ്.എസ്. ആഗ്രഹിക്കുന്നില്ളെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് എസ്.എന്‍.ഡി.പി. യോഗം ചര്‍ച്ച നടത്തുന്നതിനിടെയാണ് എന്‍.എസ്.എസ് നിലപാട് വ്യക്തമാക്കിയത്.

വിശാല ഹിന്ദു ഐക്യം നല്ലതാണെന്ന അഭിപ്രായമാണ് എന്‍.എസ്.എസിനുള്ളത്. എന്നാല്‍ അത് വിജയിക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ പാടില്ല. മറ്റു മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ ഭീഷണിയാനും പാടില്ല. സംവരണ വ്യവസ്ഥയാണ് വിശാലഹിന്ദു ഐക്യത്തിന് തടസമായി നില്‍ക്കുന്നത്. അതിന് പരിഹാരമുണ്ടാകണമെന്നാണ് എന്‍.എസ്.എസിന്‍െറ ആവശ്യം. ‘വിശാല ഹിന്ദുഐക്യത്തിന് എന്‍.എസ്.എസും ഞങ്ങളോടൊപ്പം തയ്യാറെടുക്കുന്നു' എന്ന് ചിലര്‍ നടത്തുന്ന പ്രചാരണം വസ്തുതാപരമല്ളെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.