കൊച്ചി: ഫോര്‍ട്ട്കൊച്ചി ബോട്ടപകട വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരം അനാവശ്യമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ശേഷവും സമരം തുടരുകയാണ്. നിലവിലെ അന്വേഷണത്തില്‍ തൃപ്തനാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിപക്ഷം തടസപ്പെടുത്തുന്നു. അനാവശ്യമായി അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബോട്ടപകടത്തെ രാഷ്ട്രീയവത്കരിക്കുന്നു. അക്രമ സമരത്തെ ഭയപ്പെടുന്നില്ളെന്നും ചമ്മണി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച ടോണി ചമ്മണിയെ എല്‍.ഡി.എഫ് 11 മണിക്കൂര്‍ ബന്ദിയാക്കിയിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് മേയറെ രാത്രി 10 മണിയോടെ പൊലീസ് സംഘം മോചിപ്പിച്ചത്.
അതേസമയം, ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക് കടന്നു. സി.പി.ഐയുടെ നേതൃത്വത്തിലാണ് ഇന്നത്തെ സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.