കോഴിക്കോട്: കൊടിയത്തൂരില്‍ വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. കൊടിയത്തൂര്‍ വള്ളിപ്പോക്കില്‍ ശരീഫ് (27) ഭാര്യ രഹ്നാസ് (23) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശരീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിനുള്ളില്‍ നിന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരെയും തീപൊള്ളിയ നിലയില്‍ കണ്ടത്. ഇവരുടെ അടുത്തുനിന്നും മണ്ണെണ്ണ പാത്രം കണ്ടെത്തിയിട്ടുണ്ട്.
ഗള്‍ഫില്‍ ജോലിയുള്ള ശരീഫ് ഒരു മാസം മുമ്പാണ് നാട്ടില്‍ എത്തിയത്. ഇരുവരും തമ്മില്‍ അസ്വാരസ്യം നിലനിന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.