തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫ കൊല്ലപ്പെട്ട സംഭവത്തില്‍ തന്നെ പ്രതിയാക്കാന്‍ നീക്കമെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന് ദോഷകരമാകുന്ന ഒന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. സി.പി.എമ്മിന് ആയുധമാകുന്ന സംഭവങ്ങള്‍ കോണ്‍ഗ്രസ് എടുക്കരുത്. ഗ്രൂപ്പുകളുടെ പേരില്‍ കോണ്‍ഗ്രസുകാര്‍ മലര്‍ന്നു കിടന്ന് തുപ്പരുതെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിനോട് തനിക്ക് പുഛമാണുള്ളത്. ജിവിതം കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്ന തന്നെ മോശക്കാരനായി ചിത്രീകരിക്കുകയാണെന്നും 'ഞാന്‍' വന്നിട്ടിത് നേരെയാക്കാം എന്ന് തന്നോട് ആരും പറയേണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.
ഹനീഫയുടെ കൊലപാതകത്തില്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനും മുന്‍ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗോപപ്രതാപനുമാണെന്ന് ഹനീഫയുടെ ഉമ്മയും കൊലപാതകത്തിന് സാക്ഷിയുമായ അയിഷാബിയും പരാതി നല്‍കിയിരുന്നു. ഗോപപ്രതാപനേയും സി.എന്‍ ബാലകൃഷ്ണനേയും എതിര്‍ക്കാനായോടാ എന്ന് വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ഹനീഫയെ കുത്തി വീഴ്ത്തിയതെന്ന് അയിഷാബീയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ഏഴിന് രാത്രി 9.30 നാണ് ഹനീഫയെ വീട്ടിലെത്തി കുത്തി വീഴ്ത്തിയത്. ഹനീഫ കൊല്ലപ്പെടുന്നതിന് തലേദിവസം ഗോപപ്രതാപന്‍ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അയിഷാബീയുടെ പരാതിയില്‍ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.