മൂന്നാര്‍: ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍ കമ്പനിയുടെ സൂര്യനെല്ലി ഡിവിഷനിലെ സ്ത്രീ തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തുതീര്‍ക്കാന്‍ ദേവികുളം ആര്‍.ഡി.ഒ രാജീവിന്‍െറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ദേവികുളത്ത് നടന്ന ചര്‍ച്ചയില്‍ യൂനിയന്‍ നേതാക്കളായ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍, എ.കെ. മണി, പി. ഗുരുനാഥന്‍, പി.എം. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് മൂന്നാറിലെ ട്രേഡ് യൂനിയന്‍ നേതാക്കളുടെയും കമ്പനിയുടമകളുടെയും സാന്നിധ്യത്തില്‍ ആര്‍.ഡി.ഒ ചര്‍ച്ചകള്‍ ആരംഭിച്ചത്.
നാലു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ശമ്പളം 500 രൂപയാക്കുക, ബോണസ് 20 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം പിന്‍വലിക്കില്ളെന്ന് യൂനിയനുകള്‍ പറഞ്ഞു. കഴിഞ്ഞ തവണ 16 ശതമാനമായിരുന്ന ബോണസ് ഇത്തവണ 8.3 ശതമാനമാക്കിയത് അംഗീകരിക്കാനാവില്ല. തൊഴിലാളികള്‍ക്ക് കമ്പനിയുടമകള്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് തീരുമാനമെടുക്കണമെന്നും തൊഴിലാളികളായ പളനികുമാരിയമ്മാള്‍, വേളാങ്കണ്ണി എന്നിവര്‍ ആവശ്യപ്പെട്ടു.
രണ്ടു മണിക്കൂര്‍ തൊഴിലാളികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ആര്‍.ഡി.ഒ യൂനിയന്‍ നേതാക്കളുമായും കമ്പനിയുടമകളുമായും വേറെ ചര്‍ച്ച നടത്തിയത്. എന്നാല്‍, തേയിലയുടെ വിലയിടിവാണ് ബോണസ് കുറക്കാന്‍ കാരണമെന്നും ശമ്പളവര്‍ധന പി.എല്‍.സിയുടെ നിര്‍ദേശപ്രകാരം മാത്രമേ നടപ്പാക്കാന്‍ കഴിയുള്ളൂവെന്നും കമ്പനിയുടമകളായ ഹരിസണ്‍ പ്ളാന്‍േറഷന്‍ വൈസ് പ്രസിഡന്‍റ് പി.എന്‍. റാവുണ്ണി, മാനേജര്‍മാരായ സുനില്‍ ജോണ്‍, പ്രഹത് കുമാര്‍ എന്നിവര്‍ പറഞ്ഞു. തൊഴിലാളികള്‍ തിരുവോണത്തിനു മുമ്പ് കമ്പനി നല്‍കിയ ബോണസ് വാങ്ങിയതാണ്. മൂന്നാറിലെ കണ്ണന്‍ ദേവന്‍ കമ്പനിയിലെ തൊഴിലാളികള്‍ സമരം ആരംഭിച്ചതോടെയാണ് അവരും സമരവുമായി രംഗത്തുവന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ളെന്നും കമ്പനിയുടമകള്‍ നിലപാടെടുത്തു.
രണ്ടാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതോടെ ഹരിസണ്‍ മലയാളം പ്ളാന്‍േറഷനിലെ എസ്റ്റേറ്റുകള്‍ വീണ്ടും നിശ്ചലമാകും. ലോക്കാട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്നും തുടരുകയാണ്. സമരത്തില്‍ പങ്കെടുക്കുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനു തയാറാകാത്തതാണ് സമരം നീളാന്‍ കാരണം. തൊഴിലാളികളുടെ പ്രശ്നത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ളെങ്കില്‍ സമരം ശക്തമാക്കുമെന്ന് തൊഴിലാളികള്‍ സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.