ഗോവധ നിരോധത്തിനെതിരെ ഫേസ്ബുക് പോസ്റ്റ്; സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറിക്ക് വധഭീഷണി

പാലക്കാട്: ഗോവധ നിരോധത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് സി.പി.ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്രാജിന് വധഭീഷണി. സെപ്റ്റംബര്‍ 11ന് വൈകീട്ട് 7.15നാണ് സുരേഷ്രാജ് കൊട്ടാരപ്പാട്ട് തന്‍െറ ഫേസ്ബുക് അക്കൗണ്ടില്‍ ‘പശുവിനെ മാതാവും ദൈവവുമായി കാണാനുള്ള ചിലരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതുപോലെ പശു ഇറച്ചി ഭക്ഷിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും അംഗീകരിക്കണം’ എന്ന് പോസ്റ്റിട്ടത്.എന്നാല്‍, ബുധനാഴ്ച 11ഓടെയാണ് പാലക്കാട് ചന്ദ്രനഗര്‍ പോസ്റ്റ് ഓഫിസ് പരിധിയില്‍നിന്ന് പോസ്റ്റ് ചെയ്ത ഭീഷണിക്കത്ത് സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ ലഭിച്ചത്. ഭീഷണിക്കത്ത് സുരേഷ്രാജ് ജില്ലാ പൊലീസ് സൂപ്രണ്ടിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.