കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ സെപ്റ്റംബര്‍ 15ന്(ചൊവ്വ) ദുല്‍ഹജ്ജ് ഒന്നും ബലിപെരുന്നാള്‍ 24 വ്യാഴാഴ്ചയും ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈ്ളലി, പാണക്കാട് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കെ.വി ഇമ്പിച്ചമ്മദ് ഹാജി, കാഞ്ഞങ്ങാട് ഖാദി മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍കോട് ഖാദി കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി, എന്നിവര്‍ അറിയിച്ചു.
കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനിയും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും ബലിപെരുന്നാള്‍ 24ന് ഉറപ്പിച്ചിട്ടുണ്ട്.
ഗള്‍ഫിലും ബലിപെരുന്നാള്‍ സെപ്റ്റംബര്‍ 24ന് വ്യാഴാഴ്ചയാണ്. ഈ വര്‍ഷത്തെ ഹജ്ജിലെ അറഫാസംഗമം സെപ്റ്റംബര്‍ 23ന് ബുധനാഴ്ചയായിരിക്കുമെന്ന് സൗദി അധികൃതര്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.