ന്യൂഡല്‍ഹി: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അധികാര പരിധിക്കു പുറത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നു. നിലവില്‍ അഞ്ചു ജില്ലകള്‍ ആണ് സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍െറ കീഴില്‍ വരുന്നത്. അതിനു പുറത്തുള്ള കേന്ദ്രങ്ങള്‍ എല്ലാം നിര്‍ത്തലാക്കും. നേരത്തെ സര്‍വകലാശാല വിദൂര പഠന വിഭാഗത്തിന്‍െറ അംഗീകാരം യു.ജി.സി റദ്ദാക്കിയിരുന്നു. അധികാര പരിധിക്ക് പുറത്ത് കേന്ദ്രങ്ങള്‍ ആരംഭിച്ചതിനാല്‍ 2015^16 അധ്യയന വര്‍ഷത്തേക്ക് പ്രവേശനം നടത്തരുതെന്ന് നിര്‍ദേശിച്ചാണ് അംഗീകാരം പിന്‍വലിച്ചത്. ഇതെതുടര്‍ന്ന് യു.ജി.സിയുമായി ചര്‍ച്ചക്ക് ന്യൂഡല്‍ഹിയില്‍ എത്തിയ ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഖാദര്‍ മങ്ങാട് വിദൂര വിദ്യഭ്യാസ കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്ന വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.