സി.പി.എമ്മിന്‍െറ വിരട്ടല്‍ എസ്.എന്‍.ഡി.പിയോട് വേണ്ടെന്ന് വെള്ളാപ്പള്ളി

അമ്പലപ്പുഴ: സി.പി.എം നേതാക്കളുടെ ധാര്‍ഷ്ട്യവും വിരട്ടലും എസ്.എന്‍.ഡി.പിയോട് വേണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍. വര്‍ഗീയതക്കെതിരെ പറയുന്ന പിണറായി വിജയന്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളെ പിടിച്ച് അധികാരത്തിലത്തൊന്‍ ശ്രമിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിലും സി.പി.എമ്മിന് രക്ഷയുണ്ടാവില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂനിയന്‍ നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടന ചടങ്ങിലാണ് സി.പി.എമ്മിനും പിറണായിക്കുമെതിരെ വെള്ളാപ്പള്ളി വിമര്‍ശമുന്നയിച്ചത്.
മലബാറിലെ സി.പി.എം നേതാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശവക്കല്ലറ തോണ്ടുകയാണ്. വിരട്ടി കാര്യം നേടുന്നതാണ് പിണറായിയുടെ ശൈലി. ശ്രീനാരായണ ഗുരുവിനെയല്ല തന്നെയാണ് സി.പി.എം ലക്ഷ്യം വെക്കുന്നത്. വിരട്ടി ഇരുത്തിക്കളയാമെന്നു കരുതിയാല്‍ നടക്കില്ല. കാര്യങ്ങള്‍ നേടിയെടുക്കാന്‍ താന്‍ എ.കെ.ജി സെന്‍ററില്‍ പോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.