കല്‍പറ്റ: വയനാട്ടില്‍ ബഹുനില കെട്ടിട നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഇറക്കിയ ഉത്തരവ് മരവിപ്പിച്ചെന്ന് നഗരവികസനമന്ത്രി മഞ്ഞളാംകുഴി അലി. കല്‍പറ്റ ബസ് ടെര്‍മിനല്‍ കോംപ്ളക്സ് ഉദ്ഘാടനം ചെയ്യാനത്തെിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മന്ത്രിസഭയുടെ അഞ്ചംഗ സബ് കമ്മിറ്റി വിശദ ചര്‍ച്ച നടത്തും. രണ്ടാഴ്ചക്കകം കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈമാസം 15ന് വയനാട് കലക്ടറേറ്റില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍, ഭൂകമ്പം തുടങ്ങിയ വന്‍ പ്രകൃതിദുരന്തങ്ങളില്‍നിന്ന് വയനാടിനെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ദുരന്തനിവാരണ അതോറിറ്റി നീക്കം. കലക്ടറുടെ തീരുമാനത്തിനെതിരെ കാര്യമായി രംഗത്തുണ്ടായിരുന്നത് ഭരണകക്ഷി സംഘടനകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.