മൂന്നാറില്‍ പി.കെ. ശ്രീമതിക്കുനേരെ പ്രതിഷേധം

മൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരമുഖത്ത് എത്തിയ സി.പി.എം. നേതാവും എം.പിയുമായ പി.കെ. ശ്രീമതി ടീച്ചര്‍ക്കുനേരെ തൊഴിലാളികളുടെ പ്രതിഷേധം. സിപി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ ടീച്ചര്‍, എം. സി. ജോസഫൈന്‍ തുടങ്ങിയ നേതാക്കളും ശ്രീമതി ടീച്ചറോടൊപ്പമുണ്ടായിരുന്നു. തങ്ങളെ കാണുവാന്‍ ആരും ഇതുവരെ എത്തിയിട്ടില്ളെന്നും ഇനിയും ആരും വരേണ്ടതില്ളെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. സമരം ചെയ്യുന്നവരോടൊപ്പം ഇരിക്കാന്‍ ശ്രമിച്ച നേതാക്കളെ തമിഴ് സ്ത്രീത്തൊഴിലാളികള്‍ തടയുകയായിരുന്നു.

എന്നാല്‍ അവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണ് ഞങ്ങള്‍ വന്നത് എന്ന് പറഞ്ഞ് ഇവരെ പി.കെ.ശ്രീമതി അനുനയിപ്പിക്കുകയായിരുന്നു. ഇതിനുശേഷമാണ് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമരസ്ഥലത്തത്തെിയത്. തൊഴിലാളികള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ടാണ് കോടിയേരി സംസാരിച്ചത്. അവകാശങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറരുത് എന്നാവശ്യപ്പെടുമ്പോഴും തങ്ങളെ തീവ്രവാദികള്‍ എന്നു വിളിച്ച എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ എന്താണ് നിലാപാട് എന്ന് തൊഴിലാളികള്‍ വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിവാദങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയാണ് കോടിയേരിയും തുടര്‍ന്ന്  ശ്രീമതി ടീച്ചറും സംസാരിച്ചത്.

അതേ സമയം, സമരം ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചു കൊണ്ട് സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍ നടത്തുന്ന നിരാഹാര സമരത്തിനെതിരെ തൊഴിലാളികള്‍ തന്നെ രംഗത്തത്തെി. എം.എല്‍.എ സമരം നടത്തുന്ന സ്ഥലത്തേക്ക് തൊഴിലാളികള്‍ രണ്ട് സംഘങ്ങളായി പ്രതിഷേധ പ്രകടനം നടത്തി. തീവ്രവാദികളെന്നു വിളിച്ച എം.എല്‍.എ തങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യേണ്ടതില്ളെന്നാണ് തൊഴിലാളികളുടെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.